കൊല്ലം: വീണ്ടും തെരുവുനായ ജീവനെടുത്തു. നായ ബൈക്കിന് കുറുകേ ചാടി അപകടത്തിൽപെട്ട യുവതി മരിച്ചു. വിനീത (42) ആണ് മരിച്ചത്. വിനീതയും ഭര്‍ത്താവ് ജയകുമാറും സഞ്ചരിച്ച സ്‌കൂട്ടറിന് കുറുകെ നായ ചാടിയതോടെ നിയന്ത്രണം വിട്ട് മറിഞ്ഞു. തൊട്ടുപിന്നാലെ വന്ന ടിപ്പര്‍ വിനീതയുടെ ശരീരത്തിലൂടെ കയറിയിറങ്ങി.
വെള്ളിയാഴ്ച രാവിലെ കൊച്ചുപാരിപ്പള്ളിയ്‌ക്ക് സമീപം പൊലീസ് മുക്കില്‍ വെച്ചാണ് അപകടമുണ്ടായത്. തിരുവനന്തപുരത്തേയ്‌ക്ക് ജോലിക്ക് പോകുകയായിരുന്നു ഇരുവരും. ഗുരുതരമായി പരിക്കേറ്റ വിനീതയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാവിലെയോടെ മരണപ്പെടുകയായിരുന്നു.















