അമിത സമ്മർദ്ദവും ജോലിഭാരവും നേരിടുന്ന ഏതൊരാളും അനുഭവിക്കുന്ന പ്രശ്‌നങ്ങളിലൊന്നാണ് ഉറക്കക്കുറവ്. ഹൃദയാരോഗ്യത്തിനും ഉന്മേഷത്തിനും ശരീരത്തിന് ആവശ്യമായ ഉറക്കം അനിവാര്യമാണ്. എന്നാൽ പലപ്പോഴും നമ്മുടെ ശരീരത്തിനാവശ്യമായ ഉറക്കം ലഭിക്കുന്നുണ്ടോയെന്ന ചോദ്യം നമുക്ക് മുന്നിലുണ്ടായിരിക്കും. കൃത്യമായ ഉറക്കം ലഭിക്കുന്നുണ്ടോയെന്ന് എങ്ങനെ മനസിലാക്കാം? അതിനായി ഈ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞോളൂ..
1. ഒരു രാത്രി മുഴുവനും ഉറങ്ങിയതിന് ശേഷവും നിങ്ങൾക്ക് പലപ്പോഴും ക്ഷീണം അനുഭവപ്പെടാറുണ്ടോ?
2. രാത്രികളിൽ ഉറങ്ങാൻ കഴിയാതിരിക്കുന്നുണ്ടോ?
3. അർദ്ധരാത്രിയിൽ ഇടയ്‌ക്കിടെ ഉണരുകയും പിന്നീട് ഉറങ്ങാൻ ബുദ്ധിമുട്ടും അനുഭവപ്പെടാറുണ്ടോ?
4. ഉറക്കം ഒഴിച്ചിരിക്കാൻ എനർജി ഡ്രിങ്കുകളെയോ കഫീൻ അടങ്ങിയ പാനീയങ്ങളെയോ ആശ്രയിക്കാറുണ്ടോ?
5. പകൽ സമയങ്ങളിൽ ഉറക്ക ക്ഷീണം അനുഭവപ്പെടാറുണ്ടോ?
6. ശ്രദ്ധകേന്ദ്രീകരിക്കുന്നതിനും, കാര്യങ്ങൾ ഓർത്തെടുക്കുന്നതിനും ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ടോ?
7. വ്യക്തമായ കാരണങ്ങളില്ലാതെ ദേഷ്യപ്പെടുകയും സങ്കടം തോന്നുകയും ചെയ്യാറുണ്ടോ?
മുകളിലുള്ള ചോദ്യങ്ങൾക്കെല്ലാം ‘ ഉണ്ട്’ എന്ന മറുപടി ആണെങ്കിൽ നിങ്ങൾക്ക് ശരിയായ ഉറക്കം ലഭിക്കുന്നില്ലെന്ന് മനസിലാക്കാം. നിരവധി ആരോഗ്യപ്രശ്‌നങ്ങൾ ഇതിലൂടെ വരാനിടയുണ്ട്.
‘ഇല്ല’എന്നാണ് നിങ്ങളുടെ ഉത്തരമെങ്കിൽ ശരീരത്തിനാവശ്യമായ ഉറക്കം ലഭിക്കുന്നുണ്ടെന്ന് മനസിലാക്കാം. എന്നാൽ ഇല്ല, ‘ ഉണ്ട്’ എന്നീങ്ങനെയുള്ള ഉത്തരങ്ങൾ ആവർത്തിക്കുന്നുണ്ടെങ്കിൽ ഉറക്കം മെച്ചപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കാവുന്നതാണ്.















