മുംബൈ: മഹാരാഷ്‌ട്രയിൽ മഹായുതി സഖ്യത്തിന് ചരിത്ര വിജയം സമ്മാനിച്ച പാർട്ടി പ്രവർത്തകർക്കും ജനങ്ങൾക്കും നന്ദി പറഞ്ഞ് ബിജെപി ദേശീയ അദ്ധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെപി നദ്ദ. ഇന്നത്തെ ദിവസം ചരിത്ര ദിനമാണെന്നും മഹാരാഷ്‌ട്രയിലെ ജനങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചെന്നും ജെപി നദ്ദ പറഞ്ഞു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
” മഹാരാഷ്‌ട്രയിലും വിവിധ സംസ്ഥാനങ്ങളിലും ഉപതെരഞ്ഞെടുപ്പുകൾ നടന്നു. എന്നാൽ ജനങ്ങൾ ബിജെപിക്കൊപ്പമാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. അവർ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയങ്ങളിൽ വിശ്വസിക്കുന്നു. പ്രധാനമന്ത്രിക്കൊപ്പം വികസനത്തിന്റെ പാതയിൽ സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്നു. മഹാരാഷ്‌ട്രയിലെ മഹായുതി സർക്കാരിന്റെ വിജയം ഇതിന് ഏറ്റവും മികച്ച തെളിവാണ്. മഹാരാഷ്‌ട്രയിലുടനീളം മികച്ച പ്രകടനമാണ് പാർട്ടി പ്രവർത്തകർ കാഴ്ച വച്ചത്. അവരുടെ അഹോരാത്ര പ്രയത്‌നത്തിന് ഇന്ന് ഫലം കണ്ടിരിക്കുന്നു. ചരിത്ര ദിനമാണിന്ന്.”- ജെപ നദ്ദ പറഞ്ഞു.
#WATCH | Delhi: Addressing party workers, Union Minister and BJP chief JP Nadda says, “This election also gave the message that those who divided the society had to face a crushing defeat and people have appreciated PM Modi’s development policies. For some time now, the INDI… pic.twitter.com/69SlDRle0C
— ANI (@ANI) November 23, 2024
സമൂഹത്തെ വിഭജിച്ചവർക്ക് ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. പ്രധാനമന്ത്രിയുടെ വികസനനയങ്ങളെ ജനങ്ങൾ അഭിനന്ദിക്കുന്നു എന്ന സന്ദേശം കൂടിയാണ് മഹാരാഷ്‌ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പ് നൽകിയത്. ജാതിയുടെയും മതത്തിന്റെയും ഭരണഘടനയുടെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരം നേടാമെന്ന വ്യാമോഹമാണ് ഇൻഡി സഖ്യത്തിനുണ്ടായിരുന്നത്.
ഹരിയാനയും, മഹാരാഷ്‌ട്രയും അവർക്ക് ഉത്തരം നൽകി. 2019ൽ ഉദ്ധവ് താക്കറെ ജനവിധിയെ അവഹേളിച്ചു. എന്നാൽ അതിന് ശക്തമായ മറുപടി നൽകി ജനങ്ങൾ, മഹായുതിക്കും പ്രധാനമന്ത്രിക്കും ബിജെപിക്കുമൊപ്പമാണെന്ന് തെളിയിച്ചിരിക്കുന്നുവെന്നും ജെപി നദ്ദ വ്യക്തമാക്കി.















