മുംബൈ: മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ മഹായുതിക്ക് എക്കാലത്തെയും ചരിത്ര വിജയം സമ്മാനിച്ച ജനങ്ങളെയും പാർട്ടി പ്രവർത്തകരെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങൾക്ക് വിശ്വാസം ബിജെപിയിൽ മാത്രമാണെന്നും ബിജെപിയുടെ ഭരണ മാതൃകയ്‌ക്കുള്ള അംഗീകാരമാണ് ഈ ജനവിധിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
” മഹാരാഷ്‌ട്രയിൽ വികസനവും സദ്ഭരണവും സാമൂഹ്യനീതിയും വിജയിച്ചു. നുണയും വഞ്ചനയും പരാജയം ഏറ്റുവാങ്ങി. ഇന്ന് ‘പരിവാർവാദം’ അവസാനിച്ചു. മഹാ വികാസ് അഘാഡി തോൽവി ഏറ്റുവാങ്ങി. വികസിത ഭാരതമെന്ന ദൃഢനിശ്ചയം ഇന്ന് മഹാരാഷ്‌ട്ര ശക്തമാക്കിയിരിക്കുന്നു. മഹാരാഷ്‌ട്രയിൽ മഹായുതി സഖ്യത്തിന്റെ വിജയത്തിനായി പ്രവർത്തിച്ച ഓരോ പ്രവർത്തകർക്കും ഇന്ന് ഞാൻ നന്ദി പറയുന്നു.”- പ്രധാനമന്ത്രി പറഞ്ഞു.
#WATCH | Delhi: PM Narendra Modi says, “Today the results of by-elections of many states have also come… Uttar Pradesh, Uttarakhand and Rajasthan have given strong support to BJP. The people of Assam have once again expressed their trust in BJP. We have also got success in… pic.twitter.com/r6wEEvorQI
— ANI (@ANI) November 23, 2024
പല സംസ്ഥാനങ്ങളിലെയും ഉപതെരഞ്ഞെടുപ്പ് ഫലങ്ങളും ഇന്ന് വന്നു. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾ ബിജെപിക്ക് ശക്തമായ പിന്തുണ നൽകി. അസമിലെ ജനങ്ങൾ വീണ്ടും ബിജെപിയിൽ വിശ്വാസമർപ്പിച്ചു. മദ്ധ്യപ്രദേശിലും വിജയം ലഭിച്ചു, ബിഹാറിൽ എൻഡിഎയ്‌ക്കുള്ള പിന്തുണ വർദ്ധിച്ചു. രാജ്യം ഇപ്പോൾ വികസനം മാത്രമേ ആഗ്രഹിക്കുന്നുള്ളൂവെന്നതിന്റെ ഉത്തരമാണിതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.















