ഡ്യൂട്ടിക്കിടെ ഉറങ്ങിപ്പോയി; ജീവനക്കാരന് കിട്ടിയത് 41.6 ലക്ഷം രൂപ; സംഭവിച്ചതിങ്ങനെ..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഡ്യൂട്ടിക്കിടെ ഉറങ്ങിപ്പോയി; ജീവനക്കാരന് കിട്ടിയത് 41.6 ലക്ഷം രൂപ; സംഭവിച്ചതിങ്ങനെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2024, 05:40 pm IST
Facebook
Twitter
WhatsAppTelegram

ജോലിക്കിടെ ഉറങ്ങിപ്പോയാൽ എന്തുസംഭവിക്കും? മേലുദ്യോ​ഗസ്ഥനറിഞ്ഞാൽ ചിലപ്പോൾ ചീത്ത കേൾക്കും, അല്ലെങ്കിൽ മെമ്മോ കിട്ടും, അതുമല്ലെങ്കിൽ ജോലി തെറിച്ചെന്നും വരാം. എന്നാൽ ഇവിടെയൊരാൾക്ക് കിട്ടിയത് ലക്ഷങ്ങളായിരുന്നു. അതെങ്ങനെയെന്നല്ലേ.. നോക്കാം..

കഴിഞ്ഞ 20 വർഷമായി ഒരേ കമ്പനിയിലെ ജോലിക്കാരനാണ് ‘കക്ഷി’. കെമിക്കൽ കമ്പനിയിലെ ഡിപ്പാർട്ട്മെന്റ് മാനേജറായി വർക്ക് ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു ദിവസം രാത്രി വൈകിയും ജോലി തുടരേണ്ടി വന്നു. ഓവർടൈം വർക്കിനിടെ തന്റെ ഡെസ്കിൽ വന്നിരുന്ന യുവാവ് അറിയാതെ ഒന്നുറങ്ങിപ്പോയി.

ജീവനക്കാരൻ ഉറങ്ങുന്നത് ആരും കണ്ടില്ലെങ്കിലും സ്ഥാപനത്തിലെ സിസിടിവി എല്ലാം കാണുന്നുണ്ടായിരുന്നു. ഇത് HR ‍ഡിപ്പാർട്ട്മെന്റിന്റെ ശ്രദ്ധയിൽപ്പെടുകയും രണ്ടാമതൊന്ന് ചിന്തിക്കാതെ യുവാവിനെ ജോലിയിൽ നിന്ന് പറഞ്ഞുവിടുകയും ചെയ്തു. കഥ കഴിഞ്ഞില്ല!

20 വർഷത്തെ സർവീസിനിടെ ആദ്യമായി.. ക്ഷീണം കാരണം അറിയാതെ ഒന്നുറങ്ങിപ്പോയതിന്, തന്നെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട കമ്പനിയുടെ നടപടിയെ യുവാവ് ചോദ്യം ചെയ്തു. എന്നാൽ യുവാവിന്റെ അവകാശവാദങ്ങൾ കമ്പനി ചെവികൊണ്ടില്ല. സീറോ ടോളറൻസ് അച്ചടക്ക നയത്തിന്റെ ലംഘനമാണ് ജീവനക്കാരൻ ചെയ്തതെന്ന് കമ്പനി വ്യക്തമാക്കി.

തന്റെ പിരിച്ചുവിടൽ അന്യായമാണെന്ന് വിശ്വസിച്ച യുവാവ് കോടതിയെ സമീപിച്ചു. 2004ൽ ജോലിയിൽ പ്രവേശിച്ചതിന് ശേഷം യുവാവ് ചെയ്ത ആദ്യ കുറ്റമാണിതെന്ന് കോടതി നിരീക്ഷിച്ചു. അത് കമ്പനിക്ക് ഏതെങ്കിലും തരത്തിലുള്ള ദോഷം വരുത്തുന്നതായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. യുവാവിന്റെ രണ്ട് ദശാബ്ദക്കാലത്തെ സേവനം, പ്രമോഷനുകൾ, ശമ്പള വർദ്ധനവ് എന്നിവ പരിഗണിക്കേണ്ടതാണ്. ഒരൊറ്റ ലംഘനത്തിന്റെ പേരിൽ ജോലിക്കാരനെ പുറത്താക്കുന്നത് യുക്തിരഹിത‌മായ നടപടിയാണെന്നും കോടതി ചൂണ്ടിക്കാട്ടി. തുടർ‌ന്ന് 41.6 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കമ്പനിയോട് കോടതി ഉത്തരവിട്ടു.

ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലെ തായ്‌സിംഗിലാണ് സംഭവം നടന്നത്. ഷാങ് എന്ന ജീവനക്കാരന് 350,000 യുവാൻ പിഴയാണ് കമ്പനി നൽകേണ്ടി വന്നത്.

Tags: ChinasleepingSleeping At Work
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies