കണ്ണൂർ: കാറിൽ കടത്താൻ ശ്രമിച്ച കഞ്ചാവുമായി മദ്ധ്യവയസ്‌കൻ പിടിയിൽ. തലശേരി സ്വദേശി നസീർ പി വി (45) ആണ് പിടിയിലായത്. വാഹന പരിശോധനയ്‌ക്കിടെ ഇയാൾ കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു. കൂട്ടുപുഴ- ഇരട്ടി ദേശീയ പാതയിൽ നടത്തിയ വാഹന പരിശോധനയ്‌ക്കിടെയാണ് ഇയാൾ പിടിയിലായത്.
വാഹന പരിശോധനയ്‌ക്കിടെ കാർ നിർത്താതെ പോയ നസീറിനെ എക്‌സൈസ് ഉദ്യോഗസ്ഥർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. കണ്ണൂർ എക്‌സൈസ് എൻഫോഴ്സ്മെന്റ് ആൻറ് ആൻറി നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഷാബുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
നസീറിന്റെ പക്കൽ നിന്നും 9.77 കിലോഗ്രാം കഞ്ചാവ് പിടികൂടിയതായി എക്‌സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. എവിടെ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്നതടക്കമുള്ള വിവരങ്ങൾ പുറത്തുവരാനുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.