മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ. എമ്പുരാൻ സിനിമയുടെ ലൊക്കേഷനിൽ നിന്ന് പകർത്തിയ ചിത്രമാണ് അദ്ദേഹം എക്സിൽ പങ്കിട്ടത്. കഴിഞ്ഞ ദിവസം സംവിധായകൻ പൃഥ്വിരാജിനൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കിട്ടിരുന്നു. ഒരു ബ്ലോക്സ്ബസ്റ്റർ 2 അണിയറയിൽ ഒരുങ്ങുന്നുണ്ടെന്നും രാം ഗോപാൽ വർമ ക്രൂ മെമ്പർമാർക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കുറിച്ചിരുന്നു. മുംബൈയിലെ എമ്പുരാന്റെ സെറ്റിലാണ് പ്രശസ്ത സംവിധായകൻ എത്തിയത്.
2002-ലാണ് അദ്ദേഹം സംവിധാനം ചെയ്ത കമ്പനി എന്ന ചിത്രം പുറത്തിറങ്ങുന്നത്. മോഹൻലാൽ പ്രധാന കഥാപാത്രത്തിലെത്തിയ ചിത്രത്തിൽ വിവേക് ഒബ്റോയി,അജയ് ദേവ്ഗൺ, മനീഷ കൊയ്രാള,സീമ ബിശ്വാസ് തുടങ്ങിയവർ അഭിനയിച്ചിരുന്നു. ചിത്രം ബോക്സോഫീസിൽ ഹിറ്റായിരുന്നു. 2007 പുറത്തിറങ്ങിയ ആഗ് എന്ന രാം ഗോപാൽ വർമ ചിത്രത്തിലും മോഹൻലാൽ അഭിനയിച്ചിരുന്നു. അമിതാഭ് ബച്ചൻ ഉൾപ്പടെയുള്ളവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Memories of COMPANY..Met the one and only @Mohanlal after a long long time 💐💐💐 pic.twitter.com/aUEvwwWDRg
— Ram Gopal Varma (@RGVzoomin) November 24, 2024