ജിദ്ദയിൽ മെഗാ താരലേലം രണ്ടാം ദിവസവും പുരോഗമിക്കുമ്പോൾ മുതിർന്ന താരങ്ങളോട് മുഖം തിരിച്ച് ഐപിഎൽ ഫ്രാഞ്ചൈസികൾ.ഇന്നലെ വെടിക്കെട്ടുകാരായ ഡേവിഡ് വാർണറെയും ജോണി ബെയർസ്റ്റോയെയും ആരും വാങ്ങാൻ മുതിർന്നില്ലെങ്കിൽ ഇന്ന് കെയ്ൻ വില്യംസണും ഗ്ലെൻ ഫിലിപ്സും ഷർദൂൽ താക്കൂറും അൺസോൾഡായി.
അടിസ്ഥാന വില രണ്ടുകോടിക്കായിരുന്നു ഇവർ ലേലത്തിനെത്തിയത്. ഇതേ വിലയുള്ള മലയാളി താരം ദേവ്ദത്ത് പടിക്കലിനെയും ഡാരിൽ മിച്ചലിനെയും ആരും വാങ്ങിയില്ല. ഒന്നര കോടി വിലയുണ്ടായിരുന്ന അജിൻക്യ രഹാനയും 1.25 കോടി വിലയുള്ള ഷായ് ഹോപ്പും വിറ്റുപോയില്ല. 75 ലക്ഷം വിലയുണ്ടായിരുന്ന പൃഥ്വി ഷായ്‌ക്കും ആവശ്യക്കാരുണ്ടായിരുന്നില്ല. മായങ്ക അഗർവാളും അൺസോൾഡായി.
അതേസമയം മാർക്കോ യാൻസനെ 7കോടിക്ക് പഞ്ചാബ് സ്വന്തമാക്കിയപ്പോൾ ക്രുണാൽ പാണ്ഡ്യക്കായി 5.75 കോടിയാണ് ചെലവിട്ടത്.ഇംഗ്ലണ്ട് താരം സാം കരനെ 2.40കോടിക്ക് ചെന്നൈയും ഫാഫ് ഡുപ്ലെസിയെ രണ്ടുകോടിക്ക് ഡൽഹിയും റാഞ്ചി. ആന്റിച്ച് നോർക്യേയെ 6.50 കോടിക്കാണ് കൊൽക്കത്ത സ്ക്വാഡിലെത്തിച്ചത്. രാജസ്ഥാൻ റോയൽസ് ഇന്ന് പണം മുടക്കിയത് നിതീഷ് റാണയ്‌ക്ക് വേണ്ടിയായിരുന്നു.
4.20 കോടിക്കാണ് റാണയെ രാജസ്ഥാനിലെത്തിച്ചത്. ആകാശ് മധ്വല്ലിനെ 1.20 കോടിക്കും വാനിന്ദു ഹസരംഗയെ അഞ്ചേക്കാൽ കോടിക്കും മഹീഷ് തീക്ഷണയെ 4.40 കോടിക്കും വാങ്ങിയ രാജസ്ഥാൻ ജോഫ്ര ആർച്ചർക്കായി 12.50 കോടിയാണ് ചെലവിട്ടത്. ആറര കോടിക്ക് തുഷാർ ദേശ്പാണ്ഡെയും ടീമിലെത്തിച്ചു. ദക്ഷിണാഫ്രിക്കൻ താരം റയാൻ റിക്കെൽട്ടണെ അടിസ്ഥാന വിലയ്‌ക്ക് മുംബൈ സ്വന്തമാക്കി.
75 ലക്ഷം വിലയിട്ടിരുന്ന അഫ്ഗാൻ താരം വഖാർ സലാംഖെയിൽ, 40 ലക്ഷം വിലയുള്ള കാർത്തിക് ത്യാഗി എന്നിവരും ആൺസോൾഡായി. 30 ലക്ഷം അടിസ്ഥാന വിലയുള്ള അൻമോൽ പ്രീത് സിംഗ്, ശ്രേയസ് ഗോപാൽ, അണ്ടർ 19 താരം യഷ് ദുൽ, ഉത്കർഷ് സിംഗ്, ഉപേന്ദ്രസിംഗ്,ലവ്നിത് സിസോദിയ,50 ലക്ഷം വിലയിട്ട പീയുഷ് ചൗള,