കട്ടിം​ഗ് സൗത്തും കാനഡയും? 4,000 ഡോളറിന്റെ സ്പോൺസർഷിപ്പ്; സംഘാടകർ വാങ്ങിയത് വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതിയില്ലാതെ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കട്ടിം​ഗ് സൗത്തും കാനഡയും? 4,000 ഡോളറിന്റെ സ്പോൺസർഷിപ്പ്; സംഘാടകർ വാങ്ങിയത് വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതിയില്ലാതെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2024, 11:24 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി:  വിവാദമായ കട്ടിങ് സൗത്തിന്റെ നടത്തിപ്പിനായി സംഘാടകർ കാനഡയിൽ നിന്ന് ഫണ്ട് സ്വീകരിച്ചത് വിദേശകാര്യ മന്ത്രാലയം അറിയാതെ . കനേഡിയൻ ഹൈകമ്മീഷനുമായി സ്‍പോൺസർഷിപ്പ് കരാറുണ്ടാക്കി 4000 ഡോളറാണ് സംഘാടകർ കൈപ്പറ്റിയത്. എന്നാൽ വിദേശഫണ്ട് വാങ്ങാൻ ഇവർ വിദേശകാര്യമന്ത്രാലയം അനുമതി തേടിയിരുന്നില്ലെന്ന വിവരം ജനം ടിവിക്ക് ലഭിച്ചു. വിവരാവകാശ നിയമപ്രകാരമാണ് വിദേശ കാര്യമന്ത്രാലയം മറുപടി നൽകിയത്.

കട്ടിം​ഗ് സൗത്തിന്റെ പ്രധാന നടത്തിപ്പുകാർ  കേരള മീഡിയ അക്കാദമിയായിരുന്നു. ​​കൂടാതെ ന്യൂസ് മിനിറ്റ്, ന്യൂഡ് ലോൺഡറി തുടങ്ങിയ മാദ്ധ്യമങ്ങളും ഇതിന്റെ സ്പോൺസർമാരായിരുന്നു. ഇവരാണ് വിദേശ കാര്യമന്ത്രാലയം അറിയാതെ കനേഡിയൻ ഹൈക്കമ്മീഷനുമായി 4,000 ഡോളറിന്റെ കരാർ ഉണ്ടാക്കിയത്. എന്നാൽ തങ്ങൾ 44 ലക്ഷം രൂപ ചെലവഴിച്ചാണ് പരിപാടി നടത്തിയെത്താണ് മീഡിയ അക്കാദമിയുടെ അവകാശവാദം. അങ്ങനെയാണെങ്കിൽ ന്യൂസ് ലോൺഡറി ന്യൂസ് മിനിറ്റും എന്തിനാണ് കാനേഡിയൻ ​ഹൈക്കമ്മീഷണറുമായി കരാറിൽ ഏർപ്പെട്ടതെന്ന ചോദ്യമാണ് ഉയരുന്നത്. ഖലിസ്ഥാൻ വിഘടനവാദികളെ പിന്തുണയ്‌ക്കുന്ന കാനഡയിൽ നിന്ന് എത്തിയ ഫണ്ട് സംബന്ധിച്ച് കേന്ദ്ര എജൻസികൾ അന്വേഷിക്കുമെന്നാണ് സൂചന.

എഫ്സിആർഎ നിയമം അനുസരിച്ച് വിദേശഫണ്ട് സ്വീകരിക്കുമ്പോൾ വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി തേടണം. ചട്ടപ്രകാരമില്ലാതെ ഫണ്ട് സ്വീകരിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാൻ കേന്ദ്രസർക്കാരിന് അധികാരമുണ്ട്. 2014 മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം എഫ്സിആർഎ നിയമങ്ങൾ കർശനമാക്കി. ഇതിന് പിന്നാലെയാണ് അനധികൃതമായി വിദേശഫണ്ട് വാങ്ങിയ പല എൻജിഒകളുടെയും അം​ഗീകരം കേന്ദ്രസർക്കാർ റദ്ദാക്കിയത്.

2023 മാർച്ചിൽ എറണാകുളത്താണ് കട്ടിം​ഗ് സൗത്ത് നടന്നത്.  തുടക്കം മുതൽ പരിപാടി വിവാദമായിരുന്നു. കേരളം, കർണാടക, തമിഴ്നാട്, ആന്ധ്ര, തെലങ്കാന അടങ്ങിയ ദക്ഷിണ ഭാരതം അഖണ്ഢ ഭാരതവുമായി വിഘടിച്ച് നിൽക്കണമെന്ന ആശയമാണ് കട്ടിം​ഗ് സൗത്ത് മുന്നോട്ട് വെച്ചത്. പ്രമുഖരെ അടക്കം പങ്കെടുപ്പിച്ച് പരിപാടി നടത്താനായിരുന്നു സംഘാടകരുടെ ലക്ഷ്യം. എന്നാൽ ഇതിന്റെ ഉദ്ദേശം മനസ്സിലായതോടെ എല്ലാവരും പിൻമാറി. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. സംഭവം വിവാദമായതോടെ ​ഗ്ലോബൽ മീഡിയ സബ്മിറ്റാണെന്നന് പറഞ്ഞ് മുഖം രക്ഷിക്കാനുള്ള ശ്രമവും മീഡിയ അക്കാദമി നടത്തി.

Tags: canadaCutting southForegi fund
Share
Tweet
SendShare

More News from this section

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

Latest News

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies