ന്യൂഡൽഹി: രാഷ്‌ട്രപടി ദ്രൗപദി മുർമുവിനോട് അനാദരവ് കാണിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ. ഭരണഘടനയുടെ 75-ാം വാർഷികത്തോട് അനുബന്ധിച്ച് പഴയ പാർലമെൻ്റ് മന്ദിരത്തിൽ നടന്ന ആഘോഷ പരിപാടിക്കിടെയാണ് രാഹുലിന്റെ അഹങ്കാരം നിറഞ്ഞ പെരുമാറ്റം. രാഷ്‌ട്രപതി കൂപ്പുകൈയൊടെ അഭിവാദ്യം ചെയ്പ്പോൾ രാഹുൽ തിരിച്ച് അഭിവാദ്യം ചെയ്യാതെ നടന്നു പോകുകയായിരുന്നു. അതേസമയം രാഹുലിനൊപ്പം ഉണ്ടായിരുന്ന എഐസിസി അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ രാഷ്‌ട്രപതിയെ കൈകൂപ്പി
അഭിവാദ്യം ചെയ്യുന്നുമുണ്ട്.
രാഷ്‌ട്രപതിയോട് അനാദരവ് കാണിച്ച രാഹുലിനെ ശക്തമായ ഭാഷയിലാണ് ബിജെപി വിമർശിച്ചത്. രാഷ്‌ട്രപതിയെ അഭിവാദ്യം ചെയ്യാത്ത വിധം അഹങ്കാരിയാണ് രാഹുലെന്ന് ദേശീയ വക്താവ് അമിത് മാളവ്യ ആരോപിച്ചു. വനവാസി വിഭാഗത്തിൽ നിന്ന് വന്നതുകൊണ്ട് മാത്രം രാഷ്‌ട്രപതി വെറു സ്ത്രീയും രാഹുൽ കോൺഗ്രസിന്റെ രാജകുമാരനുമായി. എന്ത് വിലകുറഞ്ഞ മാനസികാവസ്ഥയാണിത്?”
കോൺഗ്രസ് എപ്പോഴും രാഷ്‌ട്രപതിയോട് അനാദരവ് കാണിക്കുന്നു. പരമോന്നത പദവി വഹിക്കുന്ന ലോകത്തിലെ ആദ്യത്തെ വനവാസി സ്ത്രീയാണ് അവർ. രാഹുലിനും കുടുംബത്തിനും എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങളോട് എന്നും പുച്ഛമാണെന്നും. മാളവ്യ കൂട്ടിച്ചേർത്തു.
राहुल गांधी को इतना घमंड है कि राष्ट्रपति जी का अभिवादन तक नहीं किया। सिर्फ इसलिए क्योंकि वो जनजातीय समाज से आती हैं, महिला हैं और राहुल गांधी कांग्रेस के राजकुमार? कैसी घटिया मानसिकता है ये? pic.twitter.com/shtP5s2dxs
— Amit Malviya (@amitmalviya) November 26, 2024
ഇതാദ്യമായല്ല കോൺഗ്രസ് രാഷ്‌ട്രതിയോട് അനാദരവ് കാണിക്കുന്നത്. രാഷ്‌ട്രപതി അയോദ്ധ്യ രാമജന്മഭൂമി ക്ഷേത്രം സന്ദർശിച്ചതിന് പിന്നാലെ ഗംഗാജലം ഉപയോഗിച്ച് ക്ഷേത്രം ശുദ്ധീകരിക്കണമെന്ന മുതിർന്ന കോൺഗ്രസ് നേതാവിന്റെ പ്രസ്താവന വിവാദാമായിരുന്നു.