സ്ത്രീകളുടെ ആത്മാഭിമാനം ആരുടെ മുന്നിലും വിട്ടുവീഴ്ച ചെയ്യരുതെന്ന് നടി ഐശ്വര്യ റായ്. താരത്തിന്റെ വാക്കുകൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമാവുകയാണ്. സ്ത്രീകൾ സമൂഹത്തിൽ നിന്നും അനുഭവിക്കുന്ന വിമർശനങ്ങൾ എങ്ങനെ നേരിടണം എന്നതിനെ കുറിച്ചാണ് താരം പങ്കുവക്കുന്നത്. ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വിവാഹമോചിതരാകാൻ പോകുന്നുവെന്ന വാർത്തകൾ പ്രചരിക്കുന്നതിനിടെ പുറത്തുവന്ന
പോസ്റ്റ് ചർച്ചയാവുകയാണ്.
‘നിങ്ങളുടെ വില സംരക്ഷിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. നിങ്ങളുടെ മൂല്യത്തെ കുറിച്ച് നിങ്ങളാണ് ആദ്യം മനസിലാക്കേണ്ടത്. അത് മറ്റൊരാൾ പറഞ്ഞു തരേണ്ട കാര്യമല്ല. അതിനുള്ള അവസരം ആർക്കും കൊടുക്കരുത്. നിങ്ങളുടെ മൂല്യത്തിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുത്. സ്ത്രീകൾ തല ഉയർത്തി പിടിച്ച് നടക്കണം. ഒരിക്കലും സ്വയം കുറ്റപ്പെടുത്തുകയോ സംശയിക്കുകയോ ചെയ്യരുത്. വസ്ത്രധാരണത്തെ കുറിച്ചോ ലിപ്സ്റ്റിക്കിനെ കുറിച്ചോ നിങ്ങൾ സ്വയം കുറ്റപ്പെടുത്തരുത്. സമൂഹത്തിൽ നിന്നുള്ള വിമർശനങ്ങൾ ഒരിക്കലും നിങ്ങളുടെ തെറ്റല്ല. പ്രശ്നങ്ങളെ നേരിടുക തന്നെ ചെയ്യണമെന്നും’ ഐശ്വര്യ റായ് വീഡിയോയിൽ പറഞ്ഞു.
View this post on Instagram
ഐശ്വര്യയും അഭിഷേക് ബച്ചനും വിവാഹമോചിതരാകാൻ പോകുന്നുവെന്ന റിപ്പോർട്ടുകളാണ് കുറച്ച് നാളുകളായി ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. അടുത്തിടെ മകൾ ആരാധ്യ ബച്ചന്റെ പിറന്നാളാഘോഷത്തോടനുബന്ധിച്ച് ഐശ്വര്യ റായ് പങ്കുവച്ച ചിത്രങ്ങളിൽ അഭിഷേക് ബച്ചനെ കാണാതായതോടെ ആരാധകർ വീണ്ടും സംശയങ്ങളുമായി എത്തി. പിന്നാലെ വലിയ തോതിൽ വാർത്തകളും പുറത്തുവന്നിരുന്നു.
വിവാദ വാർത്തകളിൽ പ്രതികരിച്ച് അമിതാഭ് ബച്ചനും രംഗത്തെത്തിയിരുന്നു. തന്റെ കുടുംബത്തെ കുറിച്ച് മാദ്ധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വാർത്തകൾ ഊഹാപോഹങ്ങൾ മാത്രമാണെന്നായിരുന്നു അമിതാഭ് ബച്ചന്റെ പ്രതികരണം.