നിങ്ങളെ സ്വയം മനസിലാക്കാനും മറഞ്ഞിരിക്കുന്ന നിങ്ങളുടെ സ്വഭാവ സവിശേഷതകൾ കണ്ടെത്താനും സഹായിക്കുന്ന ഒരു ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ടെസ്റ്റാണിത്. ഇതിനായി നൽകുന്ന ചിത്രങ്ങളിൽ പൊതുവെ ഒന്നിലധികം ഘടകങ്ങൾ അടങ്ങിയിരിക്കും. ഇതിൽ ഒരാൾ ആദ്യം കാണുന്നത് എന്താണോ അതിനെ അടിസ്ഥാമാക്കിയാണ് സ്വഭാവ സവിശേഷതകൾ നിർവചിക്കപ്പെടുക. ചുവടെയുളള ചിത്രത്തിൽ നിങ്ങൾ എന്താണ് ആദ്യം കണ്ടത്.
1. ചിത്രത്തിൽ ആദ്യം കണ്ടത് സിംഹത്തെയാണെങ്കിൽ

അതിനർത്ഥം നിങ്ങളിൽ നിങ്ങളറിയാതെ ഒളിച്ചിരിക്കുന്ന ഒരു നേതൃത്വ ഗുണമുണ്ടെന്നാണ്. വെല്ലുവിളികൾ വരുമ്പോൾ നിങ്ങൾ അവയെല്ലാം സധൈര്യം നേരിടുന്നു. പ്രശ്‍നങ്ങളിൽ നിന്നും ഒളിച്ചോടാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ല. ഇത്തരക്കാർ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുവാൻ ഇഷ്ടപ്പെടുന്നു. ഇത് മറ്റുള്ളവർക്ക് നിങ്ങളിൽ വിശ്വാസ്യത വർദ്ധിപ്പിക്കും.
2. നിങ്ങൾ കണ്ടത് പുലിയെ ആണെങ്കിൽ

അതിനർത്ഥം നിങ്ങളുടെ ഏറ്റവും മികച്ച ഗുണം ബുദ്ധിശക്തിയാണ്. കാര്യങ്ങൾ വിശകലനം ചെയ്ത് മാത്രം തീരുമാനമെടുക്കുന്നു. വളരെ കൂർമതയുള്ള ചിന്തകളും പുതിയ കാര്യങ്ങൾ അറിയാനുള്ള ജിജ്ഞാസയും ഇത്തരക്കാർക്കുണ്ട്. നിങ്ങളുടെ യുക്തിപരമായ ചിന്ത പ്രശ്‍നങ്ങൾ വേണ്ടവിധം കൈകാര്യം ചെയ്യാനും അവയ്‌ക്ക് പരിഹാരം കണ്ടെത്താനും സഹായിക്കുന്നു. വ്യത്യസ്തമായ സാഹചര്യങ്ങളുമായി വളരെവേഗം പൊരുത്തപ്പെടാൻ നിങ്ങൾക്കാകും.
3. ആദ്യം കണ്ടത് ഡാൻഡിലിയോൺ പൂക്കൾ ആണെങ്കിൽ

ഇത്തരക്കാർ ജീവിതത്തിൽ അവരുടേതായ തത്വങ്ങൾ പിന്തുടരുന്നവരാണ്. ഇത് കൂടുതൽ ആത്മ വിശ്വാസം നൽകുന്നു. ആശയങ്ങൾ പങ്കിടുന്നതിനോ നിലപാടിൽ ഉറച്ചുനിൽക്കുന്നതിനോ നിങ്ങൾ ഭയപ്പെടുന്നില്ല. നിങ്ങളുടെ സത്യസന്ധത മറ്റുള്ളവരിൽ നിന്ന് ആദരവും വിശ്വാസവും നേടിയെടുക്കാൻ സഹായിക്കുന്നു. ജീവിതത്തിൽ എന്തൊക്കെ പ്രതിസന്ധികൾ നേരിട്ടാലും മുറുകെപ്പിടിക്കുന്ന മൂല്യങ്ങൾ കൈവിടാൻ ഇത്തരക്കാർ തയ്യാറാകില്ല .















