തൃശൂർ: ലോ കോളേജിൽ എസ്എഫ്ഐ പ്രവർത്തകരും കെഎസ്‌യു പ്രവർത്തകരും തമ്മിൽ സംഘർഷം. കെഎസ്‌യു സ്ഥാപിച്ച കൊടിമരം എസ്എഫഐ പ്രവർത്തകർ നശിപ്പതിനെ തുടർന്നുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
കഴിഞ്ഞ ദിവസങ്ങളിൽ കെഎസ്‌യു സ്ഥാപിച്ച കൊടിമരം എസ്എഫ്ഐ പ്രവർത്തകർ നശിപ്പിച്ചിരുന്നു. സംഭവത്തിൽ എസ്എഫ്ഐക്കെതിരെ കെഎസ്‌യു പൊലീസിൽ പരാതി നൽകിയിരുന്നു. കൂടാതെ കോളേജിലും അറിയിച്ചു.
പരാതി നൽകിയതിനെ തുടർന്നാണ് ഇരുകൂട്ടരും തമ്മിൽ സംഘർഷം തുടങ്ങിയത്. സംഘർഷത്തിൽ പരിക്കേറ്റ കെഎസ്‌യു പ്രവർത്തകർ തൃശൂർ കോ ഓപ്പറേറ്റീവ് ആശുപത്രിയിൽ ചികിത്സതേടി.















