കോഴിക്കോട്: ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. തിരുവള്ളൂർ സ്വദേശി ‘നൈറ്റി’ എന്നറിയപ്പെടുന്ന അബ്ദുള്ളയാണ് പിടിയിലായത്.
ഒരാഴ്ച മുൻപായിരുന്നു എരവട്ടൂർ ക്ഷേത്രത്തിൽ മോഷണം നടന്നത്. ചുരിദാർ/നൈറ്റി ധരിച്ച് മുഖം മറച്ചെത്തിയ മോഷ്ടാവ് ഭണ്ഡാരം കുത്തിത്തുറന്ന് പണം കവരുകയായിരുന്നു. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലെത്തിച്ചത്.
കഴിഞ്ഞ ദിവസം കൊല്ലം കാരിക്കുഴി നടരാജമൂർത്തി ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന കേസിൽ മൂന്ന് പേർ പിടിയിലായിരുന്നു. റിച്ചിൻ(23), രാഹുൽ(22), സെയ്ദാലി (20) എന്നിവരാണ് പിടിയിലായത്.















