പൈതൃക-സ്മാരകങ്ങൾ തർക്കപ്പെടില്ല; മെട്രോമാൻ നൽകിയ അലൈൻമെന്റ് പ്രകാരം തിരുനാവായ-തവനൂർ പാലം പണിയും; വിജയം കണ്ടത് ഹൈന്ദവരുടെ പോരാട്ടം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പൈതൃക-സ്മാരകങ്ങൾ തർക്കപ്പെടില്ല; മെട്രോമാൻ നൽകിയ അലൈൻമെന്റ് പ്രകാരം തിരുനാവായ-തവനൂർ പാലം പണിയും; വിജയം കണ്ടത് ഹൈന്ദവരുടെ പോരാട്ടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2024, 12:52 pm IST
Facebook
Twitter
WhatsAppTelegram

ഹൈന്ദവ സംഘടനകളുടെ പോരാട്ടങ്ങൾക്കും മെട്രോമാൻ ഇ ശ്രീധരന്റെ ഇടപെടലുകൾക്കും മുന്നിൽ മുട്ടുമടക്കി സർക്കാർ. ത്രിമൂർത്തി സംഗമസ്ഥാനം നിലനിർത്തിയും കേളപ്പജി സ്മാരകം സംരക്ഷിച്ചും ഭാരതപ്പുഴയ്‌ക്ക് കുറുകെ തിരുനാവായ-തവനൂർ പാലം നിർമിക്കാൻ പൊതുമരാമത്ത് വകുപ്പിന്റെ തീരുമാനം. സ്ഥലം സന്ദർശിച്ച സംഘം മെട്രോമാനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് തീരുമാനമെടുത്തത്.

കേരളത്തിലെ പ്രധാന ബലിതർപ്പണ കേന്ദ്രമായ തിരുനാവായ നവാമുകുന്ദക്ഷേത്രത്തിലെ പാരമ്പര്യ ബലിതർപ്പണം നശിപ്പിക്കുന്ന തരത്തിലായിരുന്നു സർക്കാർ രൂപീകരിച്ച സമിതി പാലത്തിനായി അലൈൻമെന്റ് തയ്യാറാക്കിയത്. ത്രിമൂർത്തി സംഗമ സ്ഥാനം കൂടിയായ ഇവിടെ ഇത് ഭേദിക്കുന്ന തരത്തിലായിരുന്നു അലൈൻമെന്റ. കേരള ഗാന്ധി കെ. കേളപ്പന്റെ സ്മാരകം കൂടി തകർക്കുന്ന തരത്തിലായിരുന്നു പാലം നിർമാണം വിഭാവനം ചെയ്തത്. എന്നാൽ ഇതിനെതിരെ മെട്രോമാൻ ഇ. ശ്രീധരൻ കോടതിയെ സമീപിക്കുകയും പാലം നിർമാണത്തിന് സ്റ്റേ വാങ്ങുകയും ചെയ്തു.

പുതിയ അലൈൻമെന്റ് അദ്ദേഹം കോടതിയിൽ സമർപ്പിച്ചു. 4.20 കോടി രൂപ ലാഭത്തിൽ നിർമിക്കാവുന്ന ഈ അലൈൻമെന്റ് സാംസ്‌കാരിക പൈതൃകങ്ങളെ സംരക്ഷിക്കുന്ന തരത്തിലുള്ളത് കൂടിയായിരുന്നു. കെ.ടി ജലീൽ എംഎൽഎ വിഭാവനം ചെയ്ത പദ്ധതിയാണ് ഇതോടെ പൊളിഞ്ഞത്.

കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധനകൾ നടത്തി. മെട്രോമാൻ ഇ ശ്രീധരനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. അദ്ദേഹം നൽകിയ അലൈൻമെന്റാണ് കൂടുതൽ അനുയോജ്യമെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച.

ഹൈന്ദവ പൈതൃകങ്ങൾ ഏറെയുള്ള പദ്ധതി പ്രദേശത്ത് ഇത് തകർക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു നേരത്തെ സർക്കാർ അലൈൻമെന്റ് തയ്യാറാക്കിയത്. മതമൗലികവാദ സംഘടനകളുടെ കണ്ണിലെ കരടായിരുന്ന കെ കേളപ്പന്റെ സ്മാരകം തകർക്കുക, തിരുന്നാവായയിലെ ബലിതർപ്പണ കേന്ദ്രം നശിപ്പിക്കുക എന്ന ലക്ഷ്യങ്ങളായിരുന്നു ഇതിന് പിന്നിലെന്ന് വ്യാപക വിമർശനം ഉയർന്നിരുന്നു.

Tags: e.sreedharanBharathapuzhaThiruvanaya-Thavanur Bridge
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies