തിരുവനന്തപുരം: 14 വയസുകാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര സ്വദേശികളായ മോഹനകുമാർ- ഷെർളി ദമ്പതികളുടെ മകൾ അന്നയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം.
സെൻ്റ് ഫിലിപ്പ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് അന്ന. ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയ സഹോദരനാണ് അന്നയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. വീടിന്റെ നടുമുറിയിൽ ഷാൾ കൊണ്ട് കുരുക്കിട്ട നിലയിലായിരുന്നു മൃതദേഹം.
നെയ്യാറ്റിൻകര പൊലീസ് എത്തി പ്രാഥമിക അന്വേഷണം നടത്തി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.