ഇസ്‌കോൺ പുരോഹിതന്റെ അറസ്റ്റ്; ബംഗ്ലാദേശ് സർക്കാരിനെ വിമർശിച്ച് ഷെയ്ഖ് ഹസീന; നടപടി അന്യായം; ചിൻമയ് ദാസിനെ ഉടൻ മോചിപ്പിക്കണമെന്നും ആവശ്യം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇസ്‌കോൺ പുരോഹിതന്റെ അറസ്റ്റ്; ബംഗ്ലാദേശ് സർക്കാരിനെ വിമർശിച്ച് ഷെയ്ഖ് ഹസീന; നടപടി അന്യായം; ചിൻമയ് ദാസിനെ ഉടൻ മോചിപ്പിക്കണമെന്നും ആവശ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2024, 08:03 pm IST
Facebook
Twitter
WhatsAppTelegram

ധാക്ക; ഇസ്‌കോൺ പുരോഹിതനെ അറസ്റ്റ് ചെയ്ത ബംഗ്ലാദേശ് സർക്കാരിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. അന്യായമായ നടപടിയാണെന്നും ഇസ്‌കോൺ പുരോഹിതൻ ചിൻമയ് ദാസിനെ ഉടൻ മോചിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

രാജ്യത്ത് മതസ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പിക്കണമെന്നും ഷെയ്ഖ് ഹസീന ആവശ്യപ്പെട്ടു.
ചിറ്റഗോംഗിലെ അഭിഭാഷകന്റെ കൊലപാതകത്തെയും അവർ അപലപിച്ചു. സ്വന്തം ജോലി നിർവ്വഹിക്കാൻ പോയ അഭിഭാഷകനെ മർദ്ദിക്കുകയും കൊലപ്പെടുത്തുകയും ചെയ്തവർ തീവ്രവാദികളാണെന്ന് ഷെയ്ഖ് ഹസീന കുറ്റപ്പെടുത്തി. അവർ ആരായാലും ശിക്ഷിക്കപ്പെടണം.

യൂനുസ് സർക്കാർ ഈ ഭീകരവാദികളെ ശിക്ഷിക്കുന്നതിൽ വീഴ്ച വരുത്തിയാൽ മനുഷ്യാവകാശ ലംഘനത്തിന് കൂടി ശിക്ഷ ഏറ്റുവാങ്ങേണ്ടി വരുമെന്നും ഷെയ്ഖ് ഹസീന ചൂണ്ടിക്കാട്ടി. അധികാരം തട്ടിയെടുത്തവർ എല്ലാ മേഖലകളിലും പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അവർ വിമർശിച്ചു.

ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് പാർട്ടിയാണ് അവരുടെ പ്രസ്താവന പുറത്തുവിട്ടത്. ബംഗ്ലാദേശിലെ ആഭ്യന്തര കാലപത്തെ തുടർന്ന് അധികാരമൊഴിഞ്ഞ ഷെയ്ഖ് ഹസീന ഇന്ത്യയിൽ അഭയം തേടിയിരിക്കുകയാണ്.

ഇത്തരം സായുധ കലാപത്തിനും ഭീകരവാദത്തിനുമെതിരെ ബംഗ്ലാദേശ് ജനത ഒരുമിച്ച് നിൽക്കണമെന്നും അവർ ആവശ്യപ്പെട്ടു. സാധാരണക്കാരുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പുവരുത്തേണ്ടത് ഏറ്റവും പ്രധാനമാണെന്നും ഷെയ്ഖ് ഹസീനയുടെ പ്രസ്താവനയിൽ പറയുന്നു.

Tags: അവാമി ലീഗ് പാർട്ടിSheikh HasinaBangladesh Unrestഷെയ്ഖ് ഹസീനഇസ്‌കോൺബംഗ്ലാദേശ് സർക്കാർഇസ്‌കോൺ പുരോഹിതൻ
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

Latest News

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies