വിരാട് കോലിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ഓസ്ട്രേലിയ വിദേശകാര്യ സഹമന്ത്രി ടിം വാട്സ്. പാർലെമെൻ്റ് ഹൗസിലെ പ്രധാനമന്ത്രി ആൻ്റണി അൽബനീസുമായുള്ള കൂടികാഴ്ചയ്‌ക്കിടെയാണ് ടിം കോലിയുമായുള്ള സെൽഫി പകർത്തിയത്. ഈ ചിത്രത്തിനൊപ്പം ആർ.സി.ബിയുടെ ജേഴ്സി ധരിച്ചുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
ഞാൻ ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെയാണ് പിന്തുണയ്‌ക്കുന്നതെന്ന് കോലിയോട് പറഞ്ഞു. കാരണം നിയമപരമായി അദ്ദേഹത്തിന് വേണ്ടി ആർപ്പുവിളിക്കാനും പിന്തുണയ്‌ക്കാനും പറ്റുന്ന ഒരവസരമാണിത്. ഏതൊര് താരത്തിനും നൽകാനാവുന്നതിൽ ഏറ്റവും വലിയ അഭിന്ദനം ഞാൻ അദ്ദേഹത്തിന് നൽകുന്നു. കാരണം. അദ്ദേഹം ഓസ്ട്രേലിയക്കാരെ പോലെയാണ് കളിക്കുന്നത്.
ഓസ്ട്രേലിയ പ്രധാനമന്ത്രി ആൻ്റണി അൽബനീസ് ഇന്ത്യൻ ടീമുമായി സമയം ചെലവിടുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രിയുടെ സർപ്രൈസ് ചിത്രം. സംഭവം ഇന്ത്യൻ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി.
View this post on Instagram
“>