​ഗോവയോടും പൊട്ടി ബ്ലാസ്റ്റേഴ്സ്; സീസണിലെ അഞ്ചാം തോൽവി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

​ഗോവയോടും പൊട്ടി ബ്ലാസ്റ്റേഴ്സ്; സീസണിലെ അഞ്ചാം തോൽവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2024, 10:55 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: ഐഎസ്‌എലിൽ എഫ്‌സി ഗോവയോടും തോറ്റ് കേരള ബ്ലാസ്‌റ്റേഴ്‌സ്‌. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു സീസണിലെ അഞ്ചാം തോൽവി. നാൽപ്പതാം മിനിറ്റിൽ ഗോവയ്‌ക്കായി ബോറിസ്‌ സിം​ഗാണ് ലക്ഷ്യം കണ്ടത്. അവസാന നിമിഷങ്ങളിൽ തിരികെവരാൻ ശ്രമിച്ചെങ്കിലും ബ്ലാസ്‌റ്റേഴ്‌സിന്‌ ഒപ്പമെത്താനായില്ല. പത്ത്‌ കളിയിൽ 11 പോയിന്റുമായി പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്‌ ടീം. ചെന്നൈയിനെതിരെ കളിച്ച ടീമിൽ രണ്ട്‌ മാറ്റങ്ങളാണ്‌ പരിശീലകൻ മിക്കേൽ സ്‌റ്റാറേ വരുത്തിയത്‌. പ്രതിരോധത്തിൽ സന്ദീപ്‌ സിങ്ങിന്‌ പകരം പ്രീതം കോട്ടലെത്തി. മുന്നേറ്റത്തിൽ കെപി രാഹുൽ ഇറങ്ങി. കോറു സിങ്‌ പുറത്തിരുന്നു. ഗോൾ വലയ്‌ക്ക്‌ മുന്നിൽ സച്ചിൻ സുരേഷ്‌ തുടർന്നു.

കളിയുടെ മൂന്നാം മിനിറ്റിൽ നോഹയ്‌ക്ക്‌ ബോക്‌സിൽവച്ച്‌ കിട്ടിയ അവസരം മുതലാക്കാനായില്ല. രാഹുൽ തൊടുത്ത പാസ്‌ ക്രോസ്‌ ബാറിന്‌ മുകളിലൂടെയാണ്‌ നോഹ പറത്തിയത്‌. പതിനൊന്നാം മിനിറ്റിൽ വിബിൻ ബോക്‌സിന്‌ പുറത്തുനിന്ന്‌ തൊടുത്ത ഷോട്ട്‌ ഗോൾ കീപ്പറുടെ കൈയിലേക്കായി. പിന്നാലെ നോഹയുടെ ഷോട്ട്‌ പ്രതിരോധത്തിൽ തട്ടിത്തെറിച്ചു. നവോച്ചയുടെ ക്രോസ്‌ ഹൃതിക്‌ പറന്നുപിടിച്ചു. മറുവശത്ത്‌ ഡ്രാസിച്ചിന്റെ അടി വലയ്‌ക്ക്‌ പുറത്തുതട്ടി. കളി പുരോഗമിക്കുംതോറും ബ്ലാസ്‌റ്റേഴ്‌സ്‌ മുന്നേറ്റ നിര ഗോവൻ ബോക്‌സിന്‌ പുറത്ത്‌ തമ്പടിച്ചു. പക്ഷേ, ഗോവൻ പ്രതിരോധം പഴുതുനൽകിയില്ല.

ഇടവേളയ്‌ക്ക്‌ തൊട്ടുമുമ്പ്‌ ഗോവകളിഗതിക്കെതിരായി മുന്നിലെത്തി. വലതുവശത്ത്‌ ബോറിസ്‌ സിങ്‌ നടത്തി മുന്നേറ്റം തടയാൻ പ്രതിരോധത്തിന്‌ കഴിഞ്ഞില്ല. ബോറിസന്റെ ക്രോസ്‌ തടയാൻ സച്ചിൻ സുരേഷ്‌ ചാടിയെങ്കിലും കൈയിൽ തട്ടി വലയിൽ വീണു. ഇടവേള കഴിഞ്ഞുള്ള ആദ്യ മിനിറ്റിൽ മക്‌ഹ്യൂഗ്‌ ബ്ലാസ്‌റ്റേഴ്‌സ്‌ ഗോൾമുഖത്തേക്ക്‌ കുതിച്ചു. ഇക്കുറി സച്ചിൻ സുരേഷ്‌ ഗോവൻതാരത്തിന്റെ അടി കൃത്യമായി തടഞ്ഞു. 57-ാം മിനിറ്റിൽ ബ്ലാസ്‌റ്റേഴ്‌സ്‌ മാറ്റങ്ങൾ വരുത്തി. രാഹുലിന്‌ പകരം കോറു സിങ്‌. ഹിമിനെസിന്‌ പകരം ക്വാമി പെപ്ര. കോട്ടലിന്‌ പകരം സന്ദീപ്‌ സിങ്‌.
അറുപതാം മിനിറ്റിൽ തകർപ്പൻ നീക്കത്തിലൂടെ പ്രതീക്ഷയുണർത്തി. പെപ്രയുടെ ഒന്നാന്തരം ക്രോസ്‌ നോഹ ഗോൾമുഖത്തേക്ക്‌ തൊടുത്തു. എന്നാൽ ഗോൾ ലൈനിന്‌ മുമ്പിൽവച്ച്‌ പ്രതിരോധം തട്ടിയറ്റി. പെപ്രയുടെ വലതു വശത്തുനിന്നുള്ള ഷോട്ട്‌ ഗോൾ കീപ്പറുടെ കൈയിൽ തട്ടിത്തെറിച്ചു. അവസാന നിമിഷങ്ങളിൽ കടുത്ത ആക്രമണമാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌ നടത്തിയത്‌. ഗോവൻ പ്രതിരോധത്തെ കീഴടക്കാനായില്ല. കോറുവിന്റെയും ലൂണയുടെ മികച്ച ഷോട്ടുകൾ പ്രതിരോധം തടഞ്ഞു. കളി തീരാൻ നിമിഷങ്ങൾ ശേഷിക്കെ കിട്ടിയ സുവർണാവസരം സന്ദീപ്‌ സിങ്‌ പുറത്തേക്കടിച്ച്‌ പാഴാക്കിയപ്പോൾ കാണികൾ തലയിൽ കൈവച്ചു.

 

Tags: GoamovieBLASTERSkeralaFC
ShareTweetSendShare

More News from this section

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies