മുംബൈ: മഹാരാഷ്‌ട്രയിൽ വൻ വാഹനാപകടം. നാഗ്പൂരിലെ ഭന്ദാരയിൽ നിന്ന് ഗോണ്ടിയയിലേക്ക് പോയ ബസ് മറിഞ്ഞ് പത്ത് പേർ മരിച്ചെന്ന് റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവസ്ഥലത്തേക്ക് ഓടിയെത്തിയ ജനങ്ങളാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. പൊലീസും ഫയർഫോഴ്സും ഉടനെത്തുകയും രക്ഷാദൗത്യം ഏകോപിപ്പിക്കുകയും ചെയ്തു. പരിക്കേറ്റവരെ ഗോണ്ടിയ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഗോണ്ടിയ-അർജുനി റോഡിൽ ഭിന്ദ്രൻവാല ടോല ഗ്രാമത്തിലൂടെ ബസ് കടന്നുപോകുന്നതിനിടെയായിരുന്നു ബസ് നിയന്ത്രണംവിട്ട് മറിഞ്ഞത്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുന്നതായി ദേവേന്ദ്ര ഫഡ്നാവിസ് എക്സിൽ കുറിച്ചു.