തെന്നിന്ത്യൻ നടി സാമന്തയുടെ പിതാവ് ജോസഫ് പ്രഭു അന്തരിച്ചു. ഇനി ഞങ്ങൾ കാണും വരെ ഡാഡ് എന്ന കുറിപ്പിനൊപ്പം ഒരു തകർന്ന ഹൃദയത്തിന്റെ ഇമോജിയും താരം പങ്കുവച്ചിട്ടുണ്ട്. ജോസഫ് പ്രഭു- നിനിറ്റെ പ്രഭു ദമ്പതികളുടെ മകളായി ചെന്നൈയിലായിരുന്നു സാമന്തയുടെ ജനനം. പിതാവ് ജോസഫി തെലുങ്ക് ആഗ്ലോ ഇന്ത്യനായിരുന്നു. സമാന്തയുടെ കരിയറിൽ നിർണായക സാന്നിധ്യമായിരുന്നു ജോസഫ്. അദ്ദേഹത്തിന്റെ വിയോഗം സാമന്തയുടെ സഹപ്രവർത്തകരെയും സുഹൃത്തുക്കളെയും ഞെട്ടിച്ചു.















