ഹിന്ദുക്കൾ നേരിടുന്ന പീഡനങ്ങൾ മാദ്ധ്യമങ്ങൾ പെരുപ്പിച്ച് കാണിക്കുന്നതല്ല!! ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണം, ബംഗ്ലാദേശ് സർക്കാർ നടപടി സ്വീകരിക്കണം: ഇന്ത്യ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിന്ദുക്കൾ നേരിടുന്ന പീഡനങ്ങൾ മാദ്ധ്യമങ്ങൾ പെരുപ്പിച്ച് കാണിക്കുന്നതല്ല!! ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണം, ബംഗ്ലാദേശ് സർക്കാർ നടപടി സ്വീകരിക്കണം: ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2024, 07:02 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ബം​ഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ മാദ്ധ്യമങ്ങൾ പെരുപ്പിച്ച് കാണിക്കുന്നതാണെന്ന വാദം ശരിയല്ലെന്ന് വ്യക്തമാക്കി ഇന്ത്യ. എല്ലാ മതന്യൂനപക്ഷങ്ങളെയും സംരക്ഷിക്കേണ്ട ചുമതല മുഹമ്മദ് യൂനുസ് നയിക്കുന്ന ഇടക്കാല സർക്കാരിനുണ്ടെന്ന് ഇന്ത്യ പ്രതികരിച്ചു. വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാളാണ് ഭാരതത്തിന്റെ നിലപാടറിയിച്ചത്. ബം​ഗ്ലാദേശിൽ മതന്യൂനപക്ഷങ്ങൾക്കെതിരെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങൾ വർദ്ധിക്കുകയും ഇസ്കോൺ സന്യാസിക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ പ്രതികരണം.

ബം​ഗ്ലാദേശിലെ ഹിന്ദുക്കൾ അടക്കമുള്ള ന്യൂനപക്ഷങ്ങൾക്ക് നേരെ ഉയരുന്ന ആക്രമണങ്ങളും ഭീഷണികളും അഭിസംബോധന ചെയ്യണമെന്ന് ബം​ഗ്ലാദേശ് സർക്കാരിനോട് ഇന്ത്യ പലതവണ ശക്തമായി ആവശ്യപ്പെട്ടതാണ്. രാജ്യത്ത് തീവ്രവാദ ആശയങ്ങൾ ബലപ്പെടുന്നതിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിരുന്നു. മാദ്ധ്യമങ്ങൾ പെരുപ്പിച്ച് കാണിക്കുന്നതാണെന്ന് പറഞ്ഞ് ഇത്തരം ആക്രമണങ്ങളും പ്രകോപനങ്ങളും തള്ളിക്കളയരുത്. ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനായി ബം​ഗ്ലാദേശ് സർക്കാർ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യ ശക്തമായി ആവശ്യപ്പെടുകയാണ്. – രൺധീർ ജയ്സ്വാൾ പറഞ്ഞു.

ബം​ഗ്ലാദേശിൽ ഷെയ്ഖ് ഹസീന സർക്കാർ തകർന്നതിന് ശേഷം അട്ടിമറിയിലൂടെ ഭരണത്തിലേറിയ പട്ടാളവും പിന്നീടുവന്ന ഇടക്കാല സർക്കാരും രാജ്യത്തെ ജിഹാദി ​ഗ്രൂപ്പുകളെയും മതമൗലികവാദികളെയും പ്രീണിപ്പിക്കുന്ന നയങ്ങളായിരുന്നു സ്വീകരിച്ചിരുന്നത്. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ രാജ്യത്ത് നിന്ന് ഓടിച്ചതിന് പിന്നാലെ ബം​ഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ സമാനതകളില്ലാത്ത ആക്രമണം അഴിച്ചുവിട്ടിരുന്നു. നൂറുകണക്കിന് ക്ഷേത്രങ്ങൾ തകർത്തു. ഹിന്ദുക്കളെ ലക്ഷ്യംവച്ചുള്ള ആക്രമണങ്ങളിൽ നിരവധി പേർ കൊല്ലപ്പെട്ടു. ഇതിൽ പ്രതിഷേധിച്ച് സമ്മേളനം നടത്തിയ ഇസ്കോൺ സന്യാസി ചിൻമയ് കൃഷ്ണ ദാസിനെ അറസ്റ്റ് ചെയ്ത് ജയിലിലാക്കി. രാജ്യത്തിപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ ആവർത്തിച്ചുള്ള മുന്നറിയിപ്പ്.

Tags: IskconIndiaHindu Monkbangladesh
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies