ചെന്നൈ: ഫെംഗൽ ചുഴലിക്കാറ്റിനെ തുടർന്ന് ചെന്നൈയിൽ നിന്നുള്ള ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം. ചെന്നൈയിൽ നിന്ന് കോയമ്പത്തൂർ, ബെംഗളൂരു എന്നിവിടങ്ങളിലേക്ക് പോകുന്ന ട്രെയിനുകളുടെ സമയത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. വ്യാസർപാടി റെയിൽവേ പാലത്തിന് സമീപം കൂവം നദിയിൽ നീരൊഴുക്ക് വർധിച്ചതിനെ തുടർന്ന് ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ചില എക്സ്പ്രസ് ട്രെയിനുകളുടെ പുറപ്പെടൽ പോയിൻ്റുകളും മാറ്റിയിട്ടുണ്ട്.
ചെന്നൈ സെൻട്രൽ – മംഗളൂരു എക്സ്പ്രസ് രാത്രി 9:15-ന് തിരുവള്ളൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടും.
ചെന്നൈ – കോയമ്പത്തൂർ ചേരൻ എക്സ്പ്രസ് ചെന്നൈ ബീച്ച് റെയിൽവേ സ്റ്റേഷനിൽ നിന്ന് രാത്രി 10:30-ന് പുറപ്പെടും.
ചെന്നൈ – ബാംഗ്ലൂർ എക്സ്പ്രസ് ചെന്നൈ ബീച്ച് റെയിൽവേ സ്റ്റേഷനിൽ നിന്ന് രാത്രി 11:30ന് പുറപ്പെടും.
ചെന്നൈ – ഈറോഡ് ഏർക്കാട് എക്സ്പ്രസ് ചെന്നൈ ബീച്ച് റെയിൽവേ സ്റ്റേഷനിൽ നിന്ന് രാത്രി 12:30 ന് പുറപ്പെടും.
കോയമ്പത്തൂർ-ചെന്നൈ ഇൻ്റർസിറ്റി എക്സ്പ്രസ് ആവഡി റെയിൽവേ സ്റ്റേഷനിൽ നിർത്തും.
തിരിച്ച് ആവഡി റെയിൽവേ സ്റ്റേഷനിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോകും.