പദയാത്രയ്ക്കിടെ ആം ആദ്മി പാർട്ടിയുടെ ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളിന് നേരെ ദ്രാവകം എറിഞ്ഞു. ഡൽഹിയിലെ ഗ്രേറ്റർ കൈലാഷിലായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. കെജ്‌രിവാൾ പ്രവർത്തകരെ അഭിവാദ്യം ചെയ്ത് സുരക്ഷ ഉദ്യോഗസ്ഥർക്കൊപ്പം മുന്നോട്ട് പോകവെയാണ് ആൾക്കൂട്ടത്തിനിടയിൽ നിന്ന് ഒരാൾ പാഞ്ഞെത്തി കെജ്‌രിവാളിന്റെ മുഖത്തേക്ക് ഒരു ദ്രാവം കുടഞ്ഞത്. ഇതിനിടെ ഇയാളെ സുരക്ഷ ഉദ്യോഗസ്ഥർ പിടികൂടി. ഇത് മഷിയായിരുന്നില്ലെന്നും പച്ചവെള്ളമായിരുന്നുവെന്ന് പിന്നീട് സുരക്ഷ ഉദ്യോഗസ്ഥർ തന്നെ വ്യക്തമാക്കി.
പ്രതിഷേധക്കാരന്റെ പേരോ മറ്റ് വിവരമോ അധികൃതർ പുറത്തുവിട്ടില്ല. പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം കെജ്‌രിവാളിനെ ജീവനോടെ കത്തിക്കാനായിരുന്നു ശ്രമമെന്ന് എം.എൽ.എ സൗരഭ് ഭരദ്വാജ് പറഞ്ഞു. സ്പിരിറ്റായിരുന്നു കെജ്‌രിവാളിന് നേരെ ഒഴിച്ചതെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധക്കാരന്റെ കൈയിൽ തീപ്പട്ടിയും ഉണ്ടായിരുന്നു. സുരക്ഷ ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടലാണ് ദുരന്തം ഒഴിവാക്കിയതെന്നും എം.എൽ.എ പറഞ്ഞു.
VIDEO | Security personnel overpowered a man who apparently tried to attack AAP national convener Arvind Kejriwal during padyatra in Delhi’s Greater Kailash area. More details are awaited. pic.twitter.com/aYydNCXYHM
— Press Trust of India (@PTI_News) November 30, 2024















