മസ്കറ്റ്: ഒമാന്റെ തലസ്ഥാനമായ മസ്കറ്റിലും പരിസരങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്‌കെയില്‍ 2.3 തീവ്രതയിലും 8 കിലോമീറ്റര്‍ ആഴത്തിലും രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം 11.06ന് ആണ് അനുഭവപ്പെട്ടതെന്ന് സുൽത്താൻ ഖബൂസ് ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഭൂചലനത്തില്‍ അപകടമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യത്ത് വർഷത്തിൽ രണ്ടോ മൂന്നോ തവണ നേരിയ ഭൂചലനം അനുഭവപ്പെടാറുണ്ട്. ഇതുമൂലം ജനങ്ങൾക്കോ കെട്ടിടങ്ങൾക്കോ നാശമുണ്ടാകാറില്ല.













