'എൻ്റെ ആരോഗ്യം, എൻ്റെ അവകാശം', ഇന്ന് ലോക എയ്ഡ്സ് ദിനം; ചുവന്ന റിബണിന് പിന്നിൽ? HIV ഇല്ലാതാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘എന്റെ ആരോഗ്യം, എന്റെ അവകാശം’, ഇന്ന് ലോക എയ്ഡ്സ് ദിനം; ചുവന്ന റിബണിന് പിന്നിൽ? HIV ഇല്ലാതാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2024, 08:08 am IST
FacebookTwitterWhatsAppTelegram

ഇന്ന് ലോക എയ്ഡ്സ് ദിനം. എച്ച്ഐവി പ്രതിരോധത്തെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന ദിനം. കഴിഞ്ഞ 33 വർഷമായി ഡിസംബർ ഒന്ന് എയ്ഡ്സ് ദിനമായി അനുസ്മരിക്കുന്നു.

ലോകമെമ്പാടും 1988 മുതൽ എച്ച്ഐവി അണുബാധിതരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് എയ്ഡ്സ് ദിനം ആചരിക്കുന്നത്. ‘അവകാശങ്ങളുടെ പാത സ്വീകരിക്കുക: എന്റെ ആരോഗ്യം, എന്റെ അവകാശം’ എന്നതാണ് ഈ വർഷത്തെ പ്രമേയം. ഓരോരുത്തരുടെയും അന്തസിനോടും ആരോ​ഗ്യത്തോടുമുള്ള പ്രതിബദ്ധതയാണ് അവകാശങ്ങളെ അടിസ്ഥാനമാക്കിയുള്ള സമീപം. പ്രതിരോധം, ചികിത്സ, പരിചരണം എന്നിവയ്‌ക്ക് തടസമായി നിൽക്കുന്ന വിവേചനത്തെയും സധൈര്യം നേരിടണമെന്നും ലോകാരോ​ഗ്യസംഘടനയുടെ വെബ്സൈറ്റിൽ പറയുന്നു.

എയ്ഡ്സ് ദിനമെന്ന് കേട്ടാൽ തന്നെ ആദ്യം മനസിലേക്ക് എത്തുന്നത് ചുവന്ന റിബണായിരിക്കും. എന്തുകൊണ്ടാണ് അതെന്ന് ചിന്തിച്ചിട്ടണ്ടോ? എയ്ഡ്സിനെ കുറിച്ച് ബോധവാനാണ് എന്നതിന്റെ സൂചകമായാണ് അന്നേ ദിവസം ചുവന്ന റിബൺ അണിയുന്നത്.

ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ് (HIV) മൂലമുണ്ടാകുന്ന രോഗമാണ് അക്വയേർഡ് ഇമ്മ്യൂണോ ഡെഫിഷ്യൻസി സിൻഡ്രോം (AIDS). വൈറസ് ശരീരത്തിൽ പ്രവേശിക്കുകയും പ്രതിരോധ ശേഷി തകരാറിലാക്കുന്നു. ഇതുവഴി അണിബാധകൾക്കെതിരെ പോരാടാൻ കഴിയാതെയാകുന്ന അവസ്ഥയെയാണ് എയ്ഡ്സ് എന്നുപറയുന്നത്. പ്രതിരോധ ശേഷി ക്രമേണ നഷ്ടപ്പെടുന്നതിനാൽ മാരക രോ​ഗങ്ങൾ പിടിപ്പെടുകയും മരണത്തിലേക്ക് വരെ നയിക്കുകയും ചെയ്യുന്നു.

പനി, ലിംഫ് ഗ്രന്ഥികളിൽ നീര്, തൊലി ചുവന്നു തടിക്കുക, തലവേദന, വായിലും ഗുഹ്യഭാഗത്തും വൃണങ്ങൾ എന്നിവയാണ് ആദ്യഘട്ടത്തിലെ ലക്ഷണങ്ങൾ. രോ​ഗബാധിതർ രക്തം, ശുക്ലം, വൃക്ക മുതലായവ ദാനം ചെയ്യാതിരിക്കുക, സിറിഞ്ച്, സൂചി തുടങ്ങിയവ വീണ്ടും ഉപയോഗിക്കാൻ പാടില്ല, പല്ലു തേക്കുന്ന ബ്രഷ്, ഷേവിംഗ് ബ്ലേഡ് ഇവ മറ്റുള്ളവർക്ക് ഉപയോഗിക്കാൻ കൊടുക്കരുത് തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ എയ്ഡിസിനെ തടയാം.

രോ​ഗബാധയുള്ളവരുമായി ലൈം​ഗികബന്ധത്തിലേർപ്പെടുക, കുത്തിവെപ്പ് എടുക്കുമ്പോൾ സൂചി അണുവിമുക്തമാക്കാതെ വീണ്ടും ഉപയോ​ഗിക്കുക, രക്തം സ്വീകരിക്കുക തുടങ്ങിയ അവസരങ്ങളിലും എയ്ഡ്‌സ് ബാധയുള്ള അമ്മയുടെ രക്തം വഴിയോ, മുലപ്പാലിൽ വഴിയോ ശിശുവിലേക്കും അണുബാധ പകരാം. എന്നാൽ ഒന്നിച്ച് നടന്നാലോ മറ്റോ രോഗം പകരില്ല. അതുകൊണ്ട് തന്നെ എയ്ഡ് ബാധിതരെ ചേർത്ത് നിർത്താം…

Tags: world aids dayRed Ribbon
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies