ഭയാനകമായൊരു സംഭവത്തിന്റെ വാർത്തയും ദൃശ്യങ്ങളുമാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകർഷിച്ചത്. യുപിയിലെ കുശിനഗറിൽ നിന്ന് ബിഹാറിലേക്ക് യാത്ര ചെയ്ത ഒരു വിരുതനാണ് കഥയിലാണ് താരം. 98 കിലോമീറ്റർ കള്ളവണ്ടികയറിയാണ് ഈ വിരുതൻ സംസ്ഥാനം വിട്ടത്. ആള് ചില്ലറക്കാരനല്ല, വമ്പൻ പെരുമ്പാപ്പാണ്. കുശിനഗറിൽ നിന്നാണ് പാമ്പ് ട്രക്കിന്റെ എൻജിനിൽ കയറികൂടിയത്. ബിഹാറിലെ നർകതിയാഗഞ്ചിലെത്തിയപ്പോഴാണ് വിരുതനെ കണ്ടെത്തുന്നത്. മുന്നിലെ ബോണറ്റിലുണ്ടായിരുന്ന എൻജിനിൽ കയറിക്കൂടിയാണ് 98 കിലോമീറ്റർ ദൂരം പാമ്പ് താണ്ടിയത്.
പെരുമ്പാമ്പിനെ കാണാൻ വലിയൊരു ജനക്കൂട്ടവും തമ്പടിച്ചു. ബോണറ്റ് തുറന്നതോടെ ആൾക്കാരിൽ ചിലർ അമ്പരന്നു. പാറ നിറയ്‌ക്കാൻ സൈറ്റിൽ നിർത്തിയപ്പോൾ അവിടെ നിന്നാകാം പാമ്പ് ട്രക്കിൽ കയറിക്കൂടിയതെന്നാണ് സംശയം. റോഡ് നിർമാണത്തിന് വേണ്ടിയാണ് പാറ എത്തിച്ചത്. നിർമാണ സ്ഥലത്തെ ജോലിക്കാരാണ് ലോറിയിൽ പാമ്പിനെ കണ്ടെത്തിയത്. പിന്നീടെത്തിയ വനം വകുപ്പ് അധികൃതർ ഏറെ നേരം പണിപ്പെട്ടാണ് ഇതിനെ ട്രക്കിൽ നിന്ന് രക്ഷപ്പെടുത്തി കൊണ്ടുപോയത്. തുടർന്ന് ഇതിനെ കാട്ടിൽ തുറന്നുവിട്ടു.
#बिहार से हैरान करने वाला मामला सामने आया है। यूपी के कुशीनगर से ट्रक के इंजन में छिपकर अजगर नरकटियागंज पहुंच गया। जब मजूदरों ने ट्रक से पत्थर अनलोड किए तो अजगर पर नजर पड़ी और फिर बोनट खोलकर उसे निकाला गया। वन विभाग की टीम ने बताया कि अजगर को जंगल में छोड़ा जाएगा। pic.twitter.com/ufem46SFgG
— सच की आवाज न्यूज़ चैनल (@KiCainala) November 30, 2024