ഉത്തർപ്രദേശിലെ മണിപ്പൂരി ജില്ലയിൽ പിറന്നൊരു വിചിത്ര ആട്ടിൻക്കുട്ടിയാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. കിഷ്നി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് മനുഷ്യ മുഖത്തിനോട് സാമ്യവുമായി ആട്ടിൻക്കുട്ടി ജനിച്ചത്. മുഖം നിറയെ രോമവും മുഖത്തിന് ഒരു വശത്തേക്ക് നീണ്ടു കിടക്കുന്ന നാക്കും വെളുത്ത മുടിയിഴകളും താടിയുമൊക്കെയാണ് ഇതിന്റെ പ്രത്യേകത. ആടുകളിൽ നിന്ന് വിഭിന്നമായ വിചിത്രമായ കണ്ണുകളാണ് ജീവിക്കുള്ളത്. ഇത് മനുഷ്യനോട് സാമ്യമുള്ളതാണെതാണ് മറ്റൊരു കൗതുകം.
ഷേർ സിംഗ് എന്നയാളുടെ വീട്ടിൽ ജനിച്ച ആട്ടിൻകുട്ടിക്കാണ് വിചിത്ര രൂപമുള്ളത്. അത്ഭുതമെന്നാണ് ഗ്രാമവാസികൾ ഇതിനെ വിശേഷിപ്പിച്ചത്. ആട്ടിൻക്കുട്ടിയെ കാണാൻ സിംഗിന്റെ വീട്ടിൽ ആൾക്കാരുടെ തിക്കും തിരക്കുമാണ്. ഉടമയായ സിംഗാണ് ആടിനെ കാമറയ്‌ക്ക് മുന്നിൽ പ്രദർശിപ്പിച്ചത്. മനുഷ്യൻ്റേതിന് സമാനമുള്ള സവിശേഷതകളുമായി ജനിക്കുന്ന ആട്ടിൻകുട്ടി ആദ്യത്തേതല്ല. 2022-ൽ ബിഹാറിലും ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേവർഷം മധ്യപ്രദേശിലും സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.
मैनपुरी – बकरी ने दिया अजब-ग़ज़ब बच्चे को जन्म
➡बकरी से जन्मे बच्चे को देखने उमड़ी भीड़
➡कुदरत के अजूबे से जोड़ कर देख रहे ग्रामीण
➡पशुपालक बच्चे का गोद में पालन पोषण कर रहे
➡शेर सिंह के घर में बकरी ने अनोखे बच्चे को जन्मा
➡थाना किशनी क्षेत्र के ग्राम बसेत का मामला.… pic.twitter.com/fTgh4lbm4z— भारत समाचार | Bharat Samachar (@bstvlive) December 1, 2024