ഞങ്ങൾ ജാമ്യം നൽകിയതിൻ്റെ പിറ്റേന്ന് നിങ്ങൾ മന്ത്രിയായി ചുമതലയേറ്റത് എങ്ങനെ ന്യായീകരിക്കും? : സെന്തിൽ ബാലാജിയോട് സുപ്രീം കോടതി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഞങ്ങൾ ജാമ്യം നൽകിയതിന്റെ പിറ്റേന്ന് നിങ്ങൾ മന്ത്രിയായി ചുമതലയേറ്റത് എങ്ങനെ ന്യായീകരിക്കും? : സെന്തിൽ ബാലാജിയോട് സുപ്രീം കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2024, 01:26 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: തൊഴിൽ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ച ഉടൻ തന്നെ സെന്തിൽ ബാലാജിയെ തമിഴ്‌നാട്ടിൽ മന്ത്രിയായി നിയമിച്ചതിൽ സുപ്രീം കോടതി ആശ്ചര്യം പ്രകടിപ്പിച്ചു. അനധികൃത പണമിടപാട് കേസിൽ ജാമ്യം ലഭിച്ചതിന്റെ പിറ്റേന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് സാക്ഷികളെ സമ്മര്ദ്ദത്തിലാക്കുന്നില്ലേ എന്ന് സെന്തിൽ ബാലാജിയോട് സുപ്രീം കോടതി ചോദിച്ചു.

എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത സെന്തിൽ ബാലാജി 471 ദിവസത്തെ ജയിൽ വാസത്തിന് ശേഷം നിലവിൽ ജാമ്യത്തിലാണ്. ജാമ്യം ലഭിച്ച് അടുത്ത ദിവസം തന്നെ മന്ത്രിയായി ചുമതലയേറ്റിരുന്നു.

അതിനിടെ സെന്തിൽ ബാലാജിക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസ് വേഗത്തിലാക്കാൻ ഇയാളുടെ ഇരകളിലൊരാളായ വൈ.ബാലാജി സുപ്രീം കോടതിയിൽ ഹർജി നൽകി. സെന്തിൽ ബാലാജിക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിട്ട് ഒരു വർഷം കഴിഞ്ഞിട്ടും ഇതുവരെ കേസെടുത്തിട്ടില്ല എന്നും കേസ് വേഗത്തിൽ പൂർത്തിയാക്കാൻ പ്രത്യേക കോടതിയിൽ പ്രത്യേക ജഡ്ജിയെ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജാമ്യം ലഭിച്ച് അടുത്ത ദിവസം ബാലാജി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അതിനാൽ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു.

കേസ് ഇന്ന് വീണ്ടും പരിഗണിച്ചപ്പോൾ സെന്തിൽ ബാലാജി മന്ത്രിയായതിനാൽ അന്വേഷണത്തെ ബാധിക്കുമെന്ന് ഹർജിക്കാർ വാദിക്കുകയായിരുന്നു .

“ഹരജിക്കാരന്റെ പരാതി ന്യായമാണ്, ഇത്രയധികം കേസുകൾ കെട്ടിക്കിടക്കുമ്പോൾ നിങ്ങൾക്ക് എങ്ങനെ മന്ത്രി എന്ന നിലയിൽ ഉത്തരവാദിത്തം ഏറ്റെടുക്കാനാകും? ഞങ്ങൾ ജാമ്യം നൽകിയതിന്റെ പിറ്റേന്ന് നിങ്ങൾ മന്ത്രിയായി ചുമതലയേറ്റത് എങ്ങനെ ന്യായീകരിക്കും…? എന്താണ്? ഇത് മന്ത്രിക്കെതിരെ കേസിലെ സാക്ഷികൾക്ക് മേൽ സമ്മർദ്ദം സൃഷ്ടിക്കില്ലേ?” കോടതി ചോദിച്ചു.

ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ സെന്തിൽ ബാലാജിയുടെ ഭാഗത്തോട് ഉത്തരവിട്ട ജഡ്ജി വാദം കേൾക്കുന്നത് 13ലേക്ക് മാറ്റി.

Tags: Supreme Courttamil naduSenthil Balaji
ShareTweetSendShare

More News from this section

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies