ഉപമുഖ്യമന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ല; പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്ന് ശ്രീകാന്ത് ഷിൻഡെ; പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുകയാണ് ലക്ഷ്യം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉപമുഖ്യമന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ല; പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്ന് ശ്രീകാന്ത് ഷിൻഡെ; പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുകയാണ് ലക്ഷ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2024, 03:12 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയാകുമെന്ന ഊഹാപോഹങ്ങൾക്ക് വിരാമമിട്ട് കാവൽ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ മകൻ ശ്രീകാന്ത് ഷിൻഡെ. പ്രചരിക്കുന്ന റിപ്പോർട്ടുകൾ അടിസ്ഥാന രഹിതമാണെന്നും താൻ അധികാര മോഹിയല്ലെന്നും ശ്രീകാന്ത് പറഞ്ഞു. തന്റെ ലോക്സഭാ മണ്ഡലത്തിലും ശിവസേനയ്‌ക്കും വേണ്ടി പ്രവർത്തിക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എക്‌സിൽ പങ്കുവച്ച പ്രസ്താവനയിലാണ് അദ്ദേഹം തന്റെ മന്ത്രിപദത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് മറുപടി നൽകിയത്. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷവും കാബിനറ്റ് മന്ത്രിയാകാനുള്ള അവസരങ്ങൾ ഉണ്ടായിരുന്നു. എന്നാൽ പാർട്ടിയുടെ സംഘടനാ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താൻ ശ്രമിച്ചത്. സംസ്ഥാന സർക്കാരിലെ മന്ത്രിസ്ഥാനത്തിന് വേണ്ടിയുള്ള ഒരു മത്സരത്തിനും താനില്ലെന്നും ശ്രീകാന്ത് വ്യക്തമാക്കി.

മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ മഹായുതിയുടെ ഉജ്ജ്വല വിജയത്തിനുശേഷം ഡിസംബർ അഞ്ചിന് സർക്കാർ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേൽക്കാനിരിക്കുകയാണ്. എന്നാൽ പുതിയ സർക്കാർ രൂപീകരണത്തിൽ ഏക്നാഥ് ഷിൻഡെ തൃപ്തനല്ലെന്നും മകനെ ഉപമുഖ്യമന്ത്രിയാക്കാൻ ഷിൻഡെ സമ്മർദം ചെലുത്തുന്നതായും വാർത്തകൾ പ്രചരിച്ചിരുന്നു. ഇതോടെയാണ് ശ്രീകാന്ത് ഷിൻഡെ തന്റെ നിലപാട് വ്യക്തമാക്കിയത്. സർക്കാർ രൂപീകരണത്തിൽ മഹായുതിയിൽ ഭിന്നതയില്ലെന്നും ബിജെപി കേന്ദ്ര നേതൃത്വത്തിനൊപ്പം നിൽക്കുമെന്നും ഏക്‌നാഥ് ഷിൻഡെയും വ്യക്തമാക്കിയിരുന്നു. ആസാദ് മൈതാനത്തുവച്ച് നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുൾപ്പെടെയുള്ളവർ പങ്കെടുക്കും.

288 അംഗ നിയമസഭയിൽ 233 സീറ്റുകളാണ് മഹായുതി സഖ്യം നേടിയത്. ഇതിൽ 132 സീറ്റുകളും ബിജെപിക്കാണ്. ഷിൻഡെ വിഭാഗത്തിന് 57 സീറ്റുകളും എൻസിപി അജിത് പവാർ പക്ഷത്തിന് 41 സീറ്റുകളുമാണ് ലഭിച്ചത്. കഴിഞ്ഞ തവണ ബിജെപിയായിരുന്നു സീറ്റെണ്ണത്തിൽ മുൻപിലെങ്കിലും ഷിൻഡെയെ മുഖ്യമന്ത്രിയാക്കാൻ ബിജെപി പിന്തുണ നൽകുകയായിരുന്നു. ഉദ്ധവ് താക്കറെയുടെ നിലപാടുകളെ എതിർത്ത് ശിവസേനയിൽ നിന്ന് ഷിൻഡെയുടെ നേതൃത്വത്തിൽ എംഎൽഎമാർ പിൻമാറുകയും അവർ ബിജെപിയുമായി ചേർന്ന് സർക്കാരുണ്ടാക്കാൻ താൽപര്യം പ്രകടിപ്പിക്കുകയുമായിരുന്നു. ഈ സാഹചര്യം പരിഗണിച്ചാണ് ബിജെപി മുഖ്യമന്ത്രി പദത്തിൽ നിന്ന് മാറി നിന്നത്. മുൻ മുഖ്യമന്ത്രി കൂടിയായ ദേവേന്ദ്ര ഫട്‌നാവിസ് പിന്നീട് ഉപമുഖ്യമന്ത്രിയാകുകയും ചെയ്തു.

Tags: Deputy CMMaharashtra government formationEknath Shinde’s sonShrikant Shinde
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies