മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്; അനാവശ്യമായി ഇവിഎമ്മുകളെ പഴിചാരിയാൽ കർശന നിയമ നടപടിയെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പ്; അനാവശ്യമായി ഇവിഎമ്മുകളെ പഴിചാരിയാൽ കർശന നിയമ നടപടിയെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2024, 09:06 pm IST
FacebookTwitterWhatsAppTelegram

മുംബൈ: മഹാരാഷ്‌ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇവിഎമ്മുകളിൽ ക്രമക്കേട് നടന്നുവെന്ന അനാവശ്യ ആരോപണം ഉന്നയിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ എസ് ചൊക്കലിംഗം. വോട്ടിംഗ് മെഷീനുകളിൽ ക്രമക്കേട് നടന്നുവെന്ന അടിസ്ഥാന രഹിതമായ ആരോപണം പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.

മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പിൽ വൻ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് കോൺഗ്രസ് നേതാക്കളും മഹാവികാസ് അഘാഡി സഖ്യത്തിലെ നേതാക്കളും വോട്ടിംഗ് മെഷീനിലെ കൃത്രിമം ആരോപിച്ച് പതിവുപോലെ രംഗത്തെത്തിയത്. എന്നാൽ ഇവിഎമ്മുകളെ പഴിചാരുന്ന ഹർജികൾ സുപ്രീംകോടതി ഉൾപ്പെടെ തളളിയിരുന്നു. തോൽക്കുമ്പോൾ മാത്രം ഇവിഎമ്മുകളിൽ ക്രമക്കേട് ആരോപിക്കുന്നതിനെ വിമർശിച്ചുകൊണ്ടായിരുന്നു കോടതിയുടെ നടപടി.

ഇവിഎമ്മുകൾക്കെതിരെ ബാലിശമായ ആരോപണം ഉന്നയിച്ച് ശരദ് പവാർ വിഭാഗം എൻസിപി നേതാവ് ജയന്ത് പാട്ടീൽ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. 5 മണിക്ക് ശേഷം വോട്ടിംഗ് ശതമാനം വർദ്ധിച്ചുവെന്ന വിചിത്ര ആരോപണമായിരുന്നു ജയന്ത് പാട്ടീൽ ഉന്നയിച്ചത്. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ ഉൾപ്പെടെ വോട്ടിംഗ് മെഷീനുകളെ പഴിചാരി രംഗത്തെത്തിയിരുന്നു.

ഇവിഎമ്മുകൾ വേണ്ടെന്നും ബാലറ്റ് പേപ്പർ സംവിധാനത്തിലേക്ക് തിരിച്ചുപോകാനായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുലിന്റെ നേതൃത്വത്തിൽ കാമ്പെയ്ൻ നടത്തുമെന്നുമായിരുന്നു ഖാർഗെയുടെ പ്രഖ്യാപനം.

288 അംഗ മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാവികാസ് അഘാഡിക്ക് 46 സീറ്റുകൾമാത്രമാണ് ലഭിച്ചത്. ബിജെപിയും ഏക്‌നാഥ് ഷിൻഡെ നേതൃത്വം നൽകുന്ന ശിവസേനയും അജിത് പവാർ നേതൃത്വം നൽകുന്ന എൻസിപിയും സീറ്റുകൾ തൂത്തുവാരുകയായിരുന്നു. ബിജെപിക്ക് മാത്രം 132 സീറ്റുകളാണ് ലഭിച്ചത്. ഈ തിരിച്ചടിയുടെ അങ്കലാപ്പിലായിരുന്നു പതിവുപോലെ വോട്ടിംഗ് മെഷീനുകളെ പഴിചാരി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയത്.

Tags: Maharashtra ElectionEVM Tampering allegationChief electoral officer Maharashtra
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies