ഹമാസിന് വേണ്ടി പ്രതിഷേധിക്കാൻ ആളുണ്ടായി; അവർക്കെന്തുകൊണ്ട് ബംഗ്ലാദേശിലെ പ്രശ്‌നങ്ങൾ കാണാൻ കഴിയുന്നില്ലെന്ന് ടി.പി. സെൻകുമാർ
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹമാസിന് വേണ്ടി പ്രതിഷേധിക്കാൻ ആളുണ്ടായി; അവർക്കെന്തുകൊണ്ട് ബംഗ്ലാദേശിലെ പ്രശ്‌നങ്ങൾ കാണാൻ കഴിയുന്നില്ലെന്ന് ടി.പി. സെൻകുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2024, 12:58 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം; ഹമാസിന് വേണ്ടി പ്രതിഷേധിക്കാൻ ഇവിടെ ആളുണ്ടായി. അവർക്കെന്തുകൊണ്ട് ബംഗ്ലാദേശിലെ പ്രശ്‌നങ്ങൾ കാണാൻ കഴിയുന്നില്ലെന്ന് മുൻ ഡിജിപി ടി.പി. സെൻകുമാർ. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ ബംഗ്ലാദേശ് മതന്യൂനപക്ഷ ഐക്യദാർഢ്യ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

1971 ലും ബംഗ്ലാദേശിൽ കൊന്നൊടുക്കപ്പെട്ടത് ഹിന്ദുക്കളാണെന്ന് ടി.പി. സെൻകുമാർ പറഞ്ഞു. ഹിന്ദു ജനസംഖ്യ 8 ശതമാനത്തിലേക്ക് കുറഞ്ഞു. ബംഗ്ലാദേശിനെ പുരോഗതിയിലേക്ക് നയിച്ചത് ഭാരതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനിച്ച മണ്ണിൽ ഉറച്ചു നിൽക്കുമെന്ന് തീരുമാനമെടുത്ത ബംഗ്ലാദേശിലെ ഹിന്ദുക്കൾക്ക് ഭാരതം പിന്തുണ നൽകണമെന്ന് സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തിയ ആർഎസ്എസ് ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണൻ പറഞ്ഞു. ബംഗ്ലാദേശിലെ പോരാട്ടം അഖണ്ഡ ഭാരതം സാക്ഷാത്കരിക്കാൻ കൂടി വേണ്ടിയാണെന്നും ഭാരതവും ലോകവും അവർക്ക് പിന്തുണ നൽകണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ വിഭജനത്തിന് മുമ്പ് തന്നെ ഇന്നത്തെ പാകിസ്ഥാൻ, ബംഗ്ലാദേശ് പ്രദേശങ്ങളിൽ ഹിന്ദു വംശ ഹത്യ നടന്നിട്ടുണ്ട്. ഹിന്ദു സമൂഹത്തിന് ഒരു ബന്ധവുമില്ലാത്ത വിഷയങ്ങളിലാണ് കലാപങ്ങളുണ്ടായത്. മുസ്ലിം വിഭാഗത്തിലുണ്ടാകുന്ന അസ്വസ്ഥതകളാണ് ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങളായി കലാശിക്കുന്നത്. ബംഗ്ലാദേശ് എന്നും ഇസ്ലാമിക രാജ്യം. മതേതരത്വത്തിന്റെ മുഖം മൂടി ഇപ്പോൾ അഴിഞ്ഞ് വീണെന്ന് മാത്രമേയുളളൂവെന്ന് അദ്ദേഹം പറഞ്ഞു.

ഹിന്ദു സമൂഹം കക്ഷിയല്ലാത്ത വിഷയങ്ങളിൽ അവർ ആക്രമിക്കപ്പെടുന്നു. നമ്മുടെ നാട്ടിലെ
മാധ്യമങ്ങളും രാഷ്‌ട്രീയ.നേതാക്കളുമോന്നും ഹിന്ദുവിന്റെ രക്ഷയ്‌ക്ക് വരില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകം മതഭീകരവാദത്തിന് മുന്നിൽ പകച്ച് നിൽക്കുകയാണെന്ന് കാലടി അദ്വൈതാശ്രമം മഠാധിപതി സ്വാമി ഹരിഹരാനന്ദ പറഞ്ഞു. മാദ്ധ്യമങ്ങളെയും രാഷ്‌ട്രീയക്കാരെയും അവർ വിലയ്‌ക്കെടുത്ത് കഴിഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപി നേതാവ് പ്രൊഫ. വിടി രമയും പരിപാടിയിൽ പങ്കെടുത്തു.

തിരുവനന്തപുരം നഗരത്തിൽ നടന്ന പ്രകടനത്തിൽ നൂറുകണക്കിന് സ്ത്രീകൾ ഉൾപ്പെടെയുളളവർ പ്ലക്കാർഡുകളുമായി അണിനിരന്നു. ഹിന്ദു സമൂഹത്തിന് നേരെയുളള അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് എഴുതിയും ബംഗ്ലാദേശിലെ അതിക്രമങ്ങളുടെ ചിത്രങ്ങൾ പതിച്ചുമുളള പ്ലക്കാർഡുകളായിരുന്നു കൈയ്യിലേന്തിയത്.

Tags: ബംഗ്ലാദേശ്ടി.പി. സെൻകുമാർSave hindusKerala Protest Bangladeshപാകിസ്ഥാൻആർഎസ്എസ് ക്ഷേത്രീയ കാര്യവാഹ്എം. രാധാകൃഷ്ണൻ
ShareTweetSendShare

More News from this section

യുവതലമുറയെ നശിപ്പിക്കുന്നവൻ ഓട്ടുകമ്പനി ചൂളയിൽ എരിഞ്ഞു തിർന്നു; ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎയും കഞ്ചാവും കത്തിച്ചു

‘തീവ്രവാദി മദനിയെക്കുറിച്ചുള്ള പരാമർശം സഭാരേഖയിൽ നിന്ന് നീക്കിയോ?’; നിയമസഭ പി‍ഡിപിക്ക് കീഴടങ്ങിയോ? വിവാദമായി ഫേസ്ബുക്ക് കുറിപ്പ്; യാഥാർത്ഥ്യമെങ്കിൽ വലിയ ചട്ടലംഘനം

മുഹമ്മദ് ഫര്‍മാൻ വിവാഹം കഴിച്ച പെൺകുട്ടിയെ കാണാനില്ല!! നൽകിയ വിലാസത്തിലോ ഫോൺ നമ്പറിലോ ബന്ധപ്പെടാൻ സാധിക്കുന്നില്ല; സർക്കാർ ഹൈക്കോടതിയിൽ

ദിവ്യ എസ്. അയ്യർ വിവാദം;’സർക്കാർ മാറുമ്പോൾ ഉദ്യോഗസ്ഥരും മാറും; ആവിലും ഇല്ല, ദുനിയാവിലും ഇല്ല എന്ന മട്ടിൽ സംസാരിക്കരുത് ; കെ.കെ. രാഗേഷിനോട് പി.കെ. ശ്രീമതി

‘ആറന്മുള ഡ്രോൺ സർവേ വിവാദം; വിമാനത്താവളം അനുവദിക്കില്ല’; ഭൂമിക്കച്ചവടത്തിന് വഴിയൊരുക്കുന്ന നീക്കമെന്ന് കുമ്മനം രാജശേഖരൻ

‘ദിവ്യ എസ്. അയ്യരെ മാറ്റിയത് സ്വാഭാവികം’; ‘സർക്കാർ മാറുമ്പോൾ ഉദ്യോഗസ്ഥരെ മാറ്റും’; രാഗേഷിന്റെ വിമർശനത്തിൽ വിശദീകരണവുമായി കെ.കെ. ശൈലജ

Latest News

ഷൂട്ടിംഗ് സെറ്റിൽ വിഷപ്രാണിയുടെ കടിയേറ്റ സംഭവം; നടൻ രാജേഷ് ശർമ്മയുടെ നില ഗുരുതരമായി തുടരുന്നു; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സിനിമാ സംഘടന

അടിപതറാതെ സ്‌പെയിന്‍; കരുത്ത് തെളിയിക്കാന്‍ ബെല്‍ജിയം! ക്വാര്‍ട്ടറില്‍ തീപാറും യൂറോപ്യന്‍ പോര്

തോല്‍വികളുടെ തുടര്‍ക്കഥ; ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ വിലയിരുത്തലിന് ബിസിസിഐ, ഗംഭീറിനും സമ്മര്‍ദ്ദം

ലോകകപ്പിലെ പുറത്താകലിന് പിന്നാലെ ടിമില്‍ വന്‍ അഴിച്ചുപണി; പുതിയ പരിശീലകനാകാന്‍ ജോര്‍ജ് ജീസസ്; മാര്‍ട്ടിനസ് പുറത്ത്

അട്ടപ്പാടിയിലെ കുട്ടികളുടെ സ്വപ്നങ്ങൾക്ക് കരുത്തേകാൻ നാവികസേന മുൻ മേധാവി; മല്ലീശ്വര വിദ്യാനികേതൻ സന്ദർശിച്ചു; അദ്ദേഹം എത്തിയത് പഠനോപകരണങ്ങളുമായി

മൊറോക്കോയുടെ സ്വപ്‌നക്കുതിപ്പിന് വിരാമം; എംബാപ്പെ-ഡെംബെലെ ഷോയില്‍ ഫ്രാന്‍സ് വീണ്ടും സെമിയില്‍

‘ഇതാണോ മാപ്പപേക്ഷ?’; കെ. ബിജു IASനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം കോടതിയോട് ഏറ്റുമുട്ടിയാൽ സർക്കാരിനും രക്ഷിക്കാനാകില്ലെന്ന് മുന്നറിയിപ്പ്; പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശം

ഫോട്ടോ എടുത്തെന്ന് ആരോപണം; പൊലീസ് ഉദ്യോഗസ്ഥന്റെ ഫോൺ തകർത്ത യുവാവിനെ അറസ്റ്റ് ചെയ്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies