ഹൈദരാബാദ് : അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പ 2 ന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി തള്ളി തെലങ്കാന ഹൈക്കോടതി. ചന്ദനക്കടത്തും അക്രമവും മഹത്വല്‍ക്കരിക്കുന്നുവെന്നും യുവാക്കളെ വഴിതെറ്റിക്കുമെന്നും ആരോപിച്ചാണ് സരരാപു ശ്രീശൈലം എന്ന വ്യക്തി ഹര്‍ജി നല്‍കിയത്.
എന്നാൽ ഹർജി തള്ളിയ ജസ്റ്റിസ് മൗഷുമി ഭട്ടാചാര്യ, അവകാശവാദങ്ങൾ ഊഹക്കച്ചവടമാണെന്നും ചിത്രത്തിന്റെ ടീസറിനപ്പുറം തെളിവുകളുടെ പിന്തുണയില്ലാത്തതാണെന്നും വ്യക്തമാക്കി.ഈ ഘട്ടത്തിൽ റിലീസ് നിർത്തുന്നത് സിനിമാ വ്യവസായത്തെ താറുമാറാക്കുമെന്നും സിനിമാ പ്രവർത്തകർക്ക് കാര്യമായ സാമ്പത്തിക നഷ്ടം വരുത്തുമെന്നും കോടതി ചൂണ്ടിക്കാട്ടി.
ഹർജിയിൽ കഴമ്പില്ലെന്നും ജുഡീഷ്യറിയുടെ വിലപ്പെട്ട സമയം പാഴാക്കുന്നുവെന്നും ജസ്റ്റിസ് ഭട്ടാചാര്യ അഭിപ്രായപ്പെട്ടു.കോടതിയുടെ സമയം മെനക്കെടുത്തിയതിന് ഹര്‍ജിക്കാരനെതിരെ കോടതി പിഴയിട്ടു. ഈ തുക മനുഷ്യക്കടത്തില്‍ നിന്ന് അതിജീവിച്ച സ്ത്രീകളെയും കുട്ടികളെയും പിന്തുണയ്ക്കുന്ന സംഘടനയ്ക്ക് നല്‍കണമെന്നും നിർദേശിച്ചു.