മുൻ ഇന്ത്യൻ നായകൻ ധോണിയുമായി സംസാരിക്കാറില്ലെന്നും, ഏകദേശം പത്തുവർഷത്തിലേറെയായി
സാധാരണ നിലയിൽ സംസാരിച്ചിട്ടെന്നും മുൻ ചെന്നൈ താരം പറഞ്ഞു. എന്റെ അറിവിൽ കാരണങ്ങളൊന്നുമില്ല, പക്ഷേ അവന് കാണുമായിരിക്കും ഹർഭജൻ അടുത്ത് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 2018- 2020 വരെ ചെന്നൈ ടീമിൽ കളിച്ചപ്പോഴും ഞങ്ങളുടെ ആശയ വിനിമയം ഗ്രൗണ്ടിൽ മാത്രമായിരുന്നു. അതിനപ്പുറത്തേക്ക് ഇല്ലായിരുന്നുവെന്നും ഹർഭജൻ പറഞ്ഞു.
ഞാൻ ധോണിയോട് സംസാരിക്കാറില്ല. ചെന്നൈയിൽ കളിക്കുമ്പോൾ സംസാരിച്ചിരുന്നു. അല്ലാതെ സംസാരിക്കാറില്ല. പത്തിലേറെ വർഷമായി. എനിക്ക് കാരണങ്ങളൊന്നുമില്ല, അദ്ദേഹത്തിന് കാണുമാകും. എന്താണെന്ന് അറിയില്ല. ചെന്നൈയിലായിരുന്നപ്പോൾ ഞങ്ങൾ സംസാരിച്ചിരുന്നു. ഗ്രൗണ്ടിൽ തുടങ്ങി ഗ്രൗണ്ടിൽ തീരുന്ന ആശയവിനിമയം. ഇതിന് ശേഷം ഞാനോ അദ്ദേഹമോ മുറികളിൽ വരാറും പോകാറുമില്ല. —ക്രിക്കറ്റ് നെക്സ്റ്റിനോട് ഹർഭജൻ പറഞ്ഞു.
എനിക്ക് അദ്ദേഹത്തോട് ഒരു വിരോദവുമില്ല. അദ്ദേഹത്തിന് എന്തെങ്കിലും പറയാനുണ്ടെങ്കിൽ എന്നോട് പറയാം. അങ്ങനെയായിരുന്നെങ്കിൽ അവൻ എന്നോട് പറയുമായിരുന്നു. ഞാൻ അദ്ദേഹത്തെ വിളിക്കാനും ശ്രമിച്ചിട്ടില്ല. എന്റെ ഫോൺ കോൾ എടുക്കുന്നവരെ മാത്രമേ വിളിക്കാറുള്ളു. അല്ലാതെ എനിക്ക് സമയമില്ല. ബന്ധങ്ങളിൽ ഒരു കാെടുക്കൽ വാങ്ങൽ വേണമല്ലോ. എന്റെ സുഹൃത്തുക്കളുമായി ഞാനിപ്പോഴും അടുത്ത ബന്ധം പുലർത്തുന്നുണ്ട്.—–ഹർഭജൻ പറഞ്ഞു.















