സ്ത്രീകൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന താലിബാൻ സർക്കാരിനെതിരെ ആഞ്ഞടിച്ച് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീം നായകൻ റാഷിദ് ഖാൻ. നഴ്സിംഗ്, മെഡിക്കൽ കോഴ്സുകളില്‍ ചേരുന്നതില്‍ സ്ത്രീകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതോടെയാണ് ക്രിക്കറ്റർ താലിബാനെതിരെ ആഞ്ഞടിച്ചത്. മെഡിക്കൽ/പാരാ മെഡിക്കൽ മേഖലകളിൽ സ്ത്രീകളെ വിലക്കുന്നത് വലിയൊര് ആഘോതം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എക്സ് അക്കൗണ്ടിലൂടെയാണ് സ്പിന്നർ തുറന്നടിച്ചത്. അറിവ് നേടാനുള്ള വനിതകളുടെ അവകാശം ഖുർആൻ അടിവരയിടുന്നു. ഇസ്ലാമിൽ വിദ്യാഭ്യാസം പുരുഷന്മാർക്കും സ്ത്രീകൾക്കും നിർബന്ധമാണ്. മെഡിക്കല്‍ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയത് വേദനാജനകമായ കാര്യമാണെന്നും റാഷിദ് പറയുന്നു,
”വനിത ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും അഭാവം സ്ത്രീകളുടെ ആരോഗ്യത്തെയും അന്തസിനെയും ബാധിക്കും.ഒരു രാജ്യത്തിന്റെ വികസനത്തിന്റെ അടിത്തറ വിദ്യാഭ്യാസത്തില്‍ നിന്നാണ് ആരംഭിക്കുന്നത്. അഫ്ഗാനിസ്ഥാൻ ഒരു നിർണായക ഘട്ടത്തിലാണ്. രാജ്യത്തിന് എല്ലാ മേഖലകളിലും, പ്രത്യേകിച്ച് മെഡിക്കൽ മേഖലയിൽ പ്രൊഫഷണലുകളെ അത്യന്തം ആവശ്യമാണ്.
വനിതാ ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും രൂക്ഷമായ ക്ഷാമം തികച്ചും ആശങ്കാജനകമാണ്. ഇത് സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തെയും അന്തസ്സിനെയും നേരിട്ട് ബാധിക്കുന്നു. ഞങ്ങളുടെ സഹോദരിമാർക്കും അമ്മമാർക്കും അവരുടെ ആവശ്യങ്ങൾ മനസിലാക്കുന്ന മെഡിക്കൽ പ്രൊഫഷണലുകൾ നൽകുന്ന പരിചരണം ലഭ്യമാക്കേണ്ടത് അത്യാവശ്യമാണ്. പുതിയ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഞാൻ ആത്മാർത്ഥമായി അഭ്യർത്ഥിക്കുന്നു. അഫ്ഗാൻ പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവരുടെ അവകാശം വീണ്ടെടുക്കാൻ അനുവദിക്കണം. എല്ലാവർക്കും വിദ്യാഭ്യാസം നൽകുക എന്നത് കേവലം ഒരു സാമൂഹിക ഉത്തരവാദിത്തമല്ല,മറിച്ച് ധാർമിക ബാധ്യതയാണ്.—-റാഷിദ് ഖാൻ പറഞ്ഞു.
🤲🏻🤲🏻🇦🇫🇦🇫 pic.twitter.com/rYtNtNaw14
— Rashid Khan (@rashidkhan_19) December 4, 2024
“>