സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകൂ..വിലക്കിനെതിരെ ആഞ്ഞടിച്ച് റാഷിദ് ഖാൻ; താലിബാന് രൂക്ഷ വിമർശനം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകൂ..വിലക്കിനെതിരെ ആഞ്ഞടിച്ച് റാഷിദ് ഖാൻ; താലിബാന് രൂക്ഷ വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2024, 10:06 pm IST
Facebook
Twitter
WhatsAppTelegram

സ്ത്രീകൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന താലിബാൻ സർക്കാരിനെതിരെ ആഞ്ഞടിച്ച് അഫ്​ഗാനിസ്ഥാൻ ക്രിക്കറ്റ് ടീം നായകൻ റാഷിദ് ഖാൻ. നഴ്സിംഗ്, മെഡിക്കൽ കോഴ്സുകളില്‍ ചേരുന്നതില്‍ സ്ത്രീകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതോടെയാണ് ക്രിക്കറ്റർ താലിബാനെതിരെ ആഞ്ഞടിച്ചത്. മെഡിക്കൽ/പാരാ മെഡിക്കൽ മേഖലകളിൽ സ്ത്രീകളെ വിലക്കുന്നത് വലിയൊര് ആഘോതം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എക്സ് അക്കൗണ്ടിലൂടെയാണ് സ്പിന്നർ തുറന്നടിച്ചത്. അറിവ് നേടാനുള്ള വനിതകളുടെ അവകാശം ഖുർആൻ അടിവരയിടുന്നു. ഇസ്ലാമിൽ വിദ്യാഭ്യാസം പുരുഷന്മാർക്കും സ്ത്രീകൾക്കും നിർബന്ധമാണ്. മെഡിക്കല്‍ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയത് വേദനാജനകമായ കാര്യമാണെന്നും റാഷിദ് പറയുന്നു,

”വനിത ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും അഭാവം സ്ത്രീകളുടെ ആരോഗ്യത്തെയും അന്തസിനെയും ബാധിക്കും.ഒരു രാജ്യത്തിന്റെ വികസനത്തിന്റെ അടിത്തറ വിദ്യാഭ്യാസത്തില്‍ നിന്നാണ് ആരംഭിക്കുന്നത്. അഫ്ഗാനിസ്ഥാൻ ഒരു നിർണായക ഘട്ടത്തിലാണ്. രാജ്യത്തിന് എല്ലാ മേഖലകളിലും, പ്രത്യേകിച്ച് മെഡിക്കൽ മേഖലയിൽ പ്രൊഫഷണലുകളെ അത്യന്തം ആവശ്യമാണ്.

വനിതാ ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും രൂക്ഷമായ ക്ഷാമം തികച്ചും ആശങ്കാജനകമാണ്. ഇത് സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തെയും അന്തസ്സിനെയും നേരിട്ട് ബാധിക്കുന്നു. ഞങ്ങളുടെ സഹോദരിമാർക്കും അമ്മമാർക്കും അവരുടെ ആവശ്യങ്ങൾ മനസിലാക്കുന്ന മെഡിക്കൽ പ്രൊഫഷണലുകൾ നൽകുന്ന പരിചരണം ലഭ്യമാക്കേണ്ടത് അത്യാവശ്യമാണ്. പുതിയ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഞാൻ ആത്മാർത്ഥമായി അഭ്യർത്ഥിക്കുന്നു. അഫ്ഗാൻ പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവരുടെ അവകാശം വീണ്ടെടുക്കാൻ അനുവ​ദിക്കണം. എല്ലാവർക്കും വിദ്യാഭ്യാസം നൽകുക എന്നത് കേവലം ഒരു സാമൂഹിക ഉത്തരവാദിത്തമല്ല,മറിച്ച് ധാർമിക ബാധ്യതയാണ്.—-റാഷിദ് ഖാൻ പറഞ്ഞു.

🤲🏻🤲🏻🇦🇫🇦🇫 pic.twitter.com/rYtNtNaw14

— Rashid Khan (@rashidkhan_19) December 4, 2024

“>

 

Tags: ExpressesconcerneducationGirlsAfghanistanrashid khanban
Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

Latest News

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies