ബംഗ്ലാദേശിലെ വംശഹത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിൽ വരെ ശബ്ദമുയർന്നു; പക്ഷെ ഇന്ത്യയിലെ പ്രതിപക്ഷം എന്ത് ചെയ്തുവെന്ന് വത്സൻ തില്ലങ്കേരി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബംഗ്ലാദേശിലെ വംശഹത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിൽ വരെ ശബ്ദമുയർന്നു; പക്ഷെ ഇന്ത്യയിലെ പ്രതിപക്ഷം എന്ത് ചെയ്തുവെന്ന് വത്സൻ തില്ലങ്കേരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2024, 10:30 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: ഇംഗ്ലണ്ടിൽ വരെ ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ വംശഹത്യയ്‌ക്കെതിരെ ശബ്ദമുയർന്നു. എന്നാൽ ഇന്ത്യയിലെ പ്രതിപക്ഷം എന്ത് ചെയ്തുവെന്ന് ഹിന്ദു ഐക്യവേദി വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി. ബംഗ്ലാദേശിലെ ഹിന്ദു വംശഹത്യക്കെതിരെ ഒരു മെഴുകുതിരിയെങ്കിലും കത്തിക്കാൻ ഇടത് വലത് മുന്നണികൾ തയ്യാറാവുമോ എന്ന് വത്സൻ തില്ലങ്കേരി ചോദിച്ചു.

ബംഗ്ലാദേശിലെ ഹിന്ദു വംശഹത്യക്കെതിരെ പാലക്കാട് നടന്ന ഐക്യദാർഢ്യ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹെഡ് പോസ്റ്റ് ഓഫീസിന് സമീപം നടന്ന സമ്മേളനത്തിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.

ഹിന്ദുക്കളെ ചവിട്ടിത്താഴ്‌ത്തുന്നതാണ് കോൺഗ്രസിന്റെ മതേതരത്വമെന്ന് വത്സൻ തില്ലങ്കേരി കുറ്റപ്പെടുത്തി. പാകിസ്താൻ രൂപീകരിക്കാൻ കാരണം കോൺഗ്രസാണ്. അതുപോലെ തന്നെയാണ് ബംഗ്ലാദേശുമെന്ന് വത്സൻ തില്ലങ്കേരി പറഞ്ഞു.

പാകിസ്താനിൽ 1951 ലെ കണക്ക് പ്രകാരം ഏഴ് കോടി 51 ലക്ഷം ആളുകളാണ് ഉണ്ടായിരുന്നത്. ഇന്ന് 24 കോടിയാണ് അവിടുത്തെ ജനസംഖ്യ. പക്ഷെ അന്ന് 18 ശതമാനം ഉണ്ടായിരുന്ന ഹിന്ദുക്കൾ ഇപ്പോൾ 2 ശതമാനമായി. ബംഗ്ലാദേശിൽ 1971 ൽ ആറ് കോടി 84 ലക്ഷം ആളുകളാണ് ഉണ്ടായിരുന്നത്. അന്ന് ഹിന്ദുക്കൾ 23 ശതമാനമായിരുന്നു. എന്നാൽ ഇന്ന് 7.95 ശതമാനമായി ചുരുങ്ങി. അതായത് മൂന്നിലൊന്നായി കുറഞ്ഞുവെന്ന് വത്സൻ തില്ലങ്കേരി പറഞ്ഞു.

ഇന്നലെ വരെ പാർലമെന്റിൽ അദാനിയുടെയും അംബാനിയുടെയും വിഷയം ഉയർത്തിയവരാണ് കോൺഗ്രസ്. എന്നാൽ പാർലമെന്റിൽ ബംഗ്ലാദേശ് വിഷയം ചർച്ച ചെയ്യേണ്ടി വരുമെന്നതുകൊണ്ട് ഇന്ന് അവർ സംഭലിലേക്ക് പോയി.

മാപ്പിള ലഹള ആയിരക്കണക്കിന് ഹിന്ദുക്കളെ കൊന്നു. ക്ഷേത്രങ്ങൾ തച്ചുടച്ചു. ഖിലാഫത്തിന് കേരളത്തിൽ എന്ത് കാര്യമെന്ന് വത്സൻ തില്ലങ്കേരി ചോദിച്ചു. അന്ന് ഹിന്ദുക്കളെ എരിതീയിലേക്ക് എടുത്തെറിഞ്ഞ കോൺഗ്രസുകാരെ പിന്നെ എവിടെയും കണ്ടില്ല. ഹിന്ദുക്കളെ കൂട്ടക്കുരുതിക്ക് തള്ളിയിട്ട് അവർ എല്ലാം ഓടി ഒളിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ബംഗ്ലാദേശിലെ അവസ്ഥ അതിഭീകരമാണ്. ഗ്രാമങ്ങളിൽ ഇപ്പോഴും ആളുകൾ കൊല ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതിന് പുറകിൽ ആരാണെന്ന് തിരിച്ചറിഞ്ഞില്ലെങ്കിൽ നിലനിൽപ്പ് പ്രശ്‌നമാകും. നിലനിൽക്കണോ വേണ്ടയോ എന്നതാണ് ചോദ്യമെന്നും വത്സൻ തില്ലങ്കേരി ചൂണ്ടിക്കാട്ടി. നെഹ്‌റുവിനെ പോലുള്ള കോൺഗ്രസുകാരുടെ അധികാര ആർത്തിയാണ് ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ അവസ്ഥക്ക് കാരണം. ജമാഅത്തെ ഇസ്ലാമിയും മുസ്ലീം സമൂഹവും തങ്ങളുടെ മതക്കാർ ചെയ്യുന്ന ക്രൂര കൊലപാതങ്ങളിൽ എന്തെങ്കിലും മിണ്ടുന്നുണ്ടോയെന്നും വത്സൻ തില്ലങ്കേരി ചോദിച്ചു.

ആർഎസ്എസ് വിഭാഗ് സംഘചാലക് വി.കെ. സോമസുന്ദരൻ അധ്യക്ഷത വഹിച്ചു. ചിന്മയമിഷൻ ആചാര്യൻ സ്വാമി അശേഷാനന്ദ, ഓലശ്ശേരി ദയാനന്ദാശ്രമം മഠാധിപതി സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി, ആനിക്കോട് വെട്ടിക്കാട് അദ്വൈതാശ്രമം മഠാധിപതി സ്വാമി ദേവാനന്ദപുരി തുടങ്ങിയവർ പങ്കെടുത്തു.

Tags: പാകിസ്താൻവത്സൻ തില്ലങ്കേരിഹിന്ദു ഐക്യവേദിമാപ്പിള ലഹളബംഗ്ലാദേശ് വംശഹത്യ
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies