തിരുവനന്തപുരം: ഭിന്നശേഷി എംപ്ലോയീസ് കോർഡിനേഷൻ കമ്മിറ്റിയുടെ സ്നേഹസംഗമം പരിപാടി തിരുവനന്തപുരത്ത് സത്യൻ മെമ്മോറിയാൽ ഹാളിൽ അഡ്വ. വി.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു.ഭിന്നശേഷി കമ്മിഷണർ ഡോ. പി ടി ബാബുരാജ് മുഖ്യപ്രഭാഷണം നടത്തി. ചലച്ചിത്ര അക്കാദമി ചെയർമാനും നടനുമായ പ്രേംകുമാർ മുഖ്യാതിഥിയായി. BECC യുടെ സംസ്ഥാന സെക്രട്ടറി ഗീത സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് നജീബ് അദ്ധ്യക്ഷത വഹിച്ചു.
സംഘടനയുടെ റിപ്പോർട്ട് സംസ്ഥാന ട്രഷറർ ശ്രീ. ഷിബു ശശി അവതരിപ്പിച്ചു. രക്ഷാധികാരി അഡ്വ. എ സി ഫ്രാൻസിസ്, സൂപ്പർ ന്യൂമററി വിഷയത്തിന്റെ നിലവിലത്തെ സാഹചര്യവും നിയമവശങ്ങളും വിശദീകരിച്ചു. ജോയിന്റ് സെക്രട്ടറി ശ്രീ സജു കൃതജ്ഞത അറിയിച്ചു.സ്നേഹസംഗമം പരിപാടിയിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള 500 ഓളം സൂപ്പർ ന്യൂമററി ജീവനക്കാരും അവരുടെ കുടുംബങ്ങളും പങ്കെടുത്തു.