തൊഴില്‍ നിയമലംഘനങ്ങളുടെ പേരില്‍ ഒമാനിലെ മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ നവംബറിൽ പിടിയിലായത് 1551 പ്രവാസികള്‍. തൊഴില്‍ നിയമലംഘനങ്ങള്‍ ഒഴിവാക്കുന്നതിന് തൊഴില്‍ മന്ത്രാലയം നടത്തിയ പരിശോധനയിലാണ് ഇത്രയും പേര്‍ അറസ്റ്റിലായത്. തൊഴില്‍ വിപണി നിയന്ത്രിക്കുന്നതിനുള്ള വിഷന്‍ 2040ന്റെ ഭാഗമായാണ് പരിശോനകൾ
തൊഴില്‍ നിയമ ലംഘനങ്ങള്‍ ഒഴിവാക്കുന്നതിന് നവംബറിൽ തൊഴില്‍ മന്ത്രാലയം നടത്തിയ പരിശോധനയിലാണ് നിയമലംഘകരെ പിടികൂടിയത് .തൊഴിലുടമകളല്ലാത്തവര്‍ക്കായി ജോലിചെയ്ത 69 പേര്‍, ആവശ്യമായ ലൈസന്‍സുകളില്ലാതെ നിയന്ത്രിത തൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്ന 148 തൊഴിലാളികള്‍, ജോലി ഉപേക്ഷിച്ചവരും താമസ കാലാവധി അവസാനിച്ചവരുമായ 1,270 പേര്‍ എന്നിവരാണ് പിടിയിലായവരിൽ ഉൾപ്പെടുന്നത്.
ഇതിൽ 518 തൊഴില്‍ ലംഘന കേസുകള്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും മന്ത്രാലയം അറിയിച്ചു. ഈ വര്‍ഷത്തിലെ ആദ്യ പകുതിയില്‍ തൊഴില്‍, താമസ നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട് 9,042 തൊഴിലാളികളെയാണ് രാജ്യത്ത് അറസ്റ്റ് ചെയ്തത്. ഇവരില്‍ 7,612 വിദേശികളെ ശിക്ഷാ നടപടികള്‍ക്ക് ശേഷം നാടുകടത്തിയതായും തൊഴില്‍ മന്ത്രാലയം അറിയിച്ചു.