'യൂണിയൻ ഓഫീസ്' എന്ന ഓമനപ്പേരിലെ 'ഇടിമുറി'; ഓഫീസിനോട് ചേർന്നുള്ള മുറിയിൽ വിചാരണ, മർദ്ദനം, വെല്ലുവിളി; കുട്ടിസഖാക്കളുടെ ആക്രമണം തുടർക്കഥ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘യൂണിയൻ ഓഫീസ്’ എന്ന ഓമനപ്പേരിലെ ‘ഇടിമുറി’; ഓഫീസിനോട് ചേർന്നുള്ള മുറിയിൽ വിചാരണ, മർദ്ദനം, വെല്ലുവിളി; കുട്ടിസഖാക്കളുടെ ആക്രമണം തുടർക്കഥ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2024, 07:39 am IST
FacebookTwitterWhatsAppTelegram

സംസ്ഥാനത്തെ കോളേജുകളിൽ എസ്എഫ്ഐയുടെ ഇടിമുറി സജീവമാകുന്നു. ‘യൂണിയൻ ഓഫീസ്’ എന്ന ഓമനപ്പേരിലാണ് ഇടിമുറി പ്രവർത്തിക്കുന്നത്. വിചാരണയ്‌ക്കും മർദ്ദനത്തിനുമായി കുട്ടിസഖാക്കൾ താവളമാക്കുകയാണ് ഇവിടം.

വയനാട് പൂക്കോട് സർവകാലാശാലയിലെ സിദ്ധാർത്ഥന്റെ മരണത്തിന്റെ ഞെട്ടലിൽ നിന്ന് ഇതുവരെ മലയാളികൾ മുക്തരായാട്ടില്ല. ഇതിനിടയിലാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് മനസാക്ഷി മരവിക്കുന്ന വാർത്ത പുറത്തുവന്നത്. ദിവ്യാം​ഗനായ വിദ്യാർത്ഥിയെ വിളിച്ചുവരുത്തി മർദ്ദിച്ച സംഭവം കേരളം ഇന്ന് ഏറെ ചർച്ച ചെയ്യുകയാണ്. ​കലാലയങ്ങൾ ​ഗുണ്ട സംഘങ്ങളുടെ കേന്ദ്രമാകുകയാണോ എന്നുവരെ ഭയക്കേണ്ടിയിരിക്കുന്നു.

അടുത്തിടെ ഇടിമുറി പൂട്ടിച്ചെങ്കിലും യൂണിവേഴ്സിറ്റി കോളേജിൽ സജീവമാണെന്ന് വ്യക്തം. കോളേജിലെ ഓഫീസിന് സമീപത്താണ് ഇടിമുറിയെന്നത് ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്. ദിവ്യാം​ഗനായ രണ്ടാം വർഷ വിദ്യാർത്ഥി മുഹമ്മദ് അനസിനെ ഇവിടെ കെട്ടിയിട്ടാണ് അതിക്രൂരമായി മർദ്ദിച്ചത്. മുൻപ് കോളേജിന്റെ ഒത്ത നടുക്കായിരുന്നു യൂണിറ്റ് ഓഫീസ് ആയി പ്രവർത്തിച്ചിരുന്ന ഇടിമുറി. എസ്എഫ്ഐ കുട്ടി സഖാക്കൾ പ്രതി ചേർക്കപ്പെച്ച കത്തിക്കുത്ത് കേസിൽ പൊലീസ് കോളേജിൽ പരിശോധനയ്‌ക്കെത്തിയിരുന്നു.

ഒഴിഞ്ഞ മദ്യക്കുപ്പികളും ആയുധങ്ങളുമാണ് പൊലീസ് ഇടിമുറികളിൽ നിന്ന് കണ്ടെത്തിയത്. സംഭവം വിവാദമായതോടെ അന്ന് ഇടിമുറി പൂട്ടിച്ച് ക്ലാസ്മുറിയാക്കി. ഇപ്പോൾ വീണ്ടും ഇടിമുറി സജീവമായിരിക്കുകയാണ്. എസ്എഫ്ഐ പ്രവർത്തനങ്ങൾ പങ്കെടുത്തില്ലെന്നാരോപിച്ചാണ് അനസിനെ തല്ലിച്ചതച്ചത്. കുട്ടി സഖാക്കളുടെ നിർദ്ദേശത്തിന് എതിരായി പ്രവർത്തിച്ചാലോ സംസാരിച്ചാലോ പിന്നെ മുറിയിലിട്ട് മർദ്ദിക്കുന്നതാണ് പതിവെന്ന് വിദ്യാർത്ഥികൾ തന്നെ തുറന്ന് പറയുന്നു.

വിദ്യാര്‌ത്ഥികളെ വിളിച്ചുവരുത്തി വിചാരണ നടത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. എസ്എഫ്ഐ പ്രവർത്തകർ തന്നെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. എസ്എഫ്ഐക്കാർ വളഞ്ഞ് നിൽക്കുകയും തല്ലി തീർക്കാൻ വെല്ലുവിളിക്കുന്നതുമൊക്കെയാണ് പതിവ്. അനസിനെ ഒരു മണിക്കൂറോളം തടഞ്ഞുവച്ച് ആക്രമിച്ചിട്ടും റാ​ഗിങിന് കേസെടുത്തിട്ടില്ല. ഭിന്നശേഷി അവകാശ നിയമത്തിലെ 92 (എ), 92 (ബി) വകുപ്പുകൾ മാത്രമാണ് ചുമത്തിയിട്ടുള്ളത്. രാഷ്‌ട്രീയ ഇടപെടലാണ് ഇതിന് പിന്നിലെന്ന ആക്ഷേപം ശക്തമാണ്. പ്രതികളിലൊരാൾ പൊലീസ് ഉദ്യോ​ഗസ്ഥന്റെ ബന്ധുവാണ്. ഇക്കാരണം കൊണ്ട് പ്രതികളെ പിടികൂടാതെ പൊലീസ് ഒത്തുകളിക്കുകയാണെന്നാണ് വിമർശനം.

Tags: SFIUniversity College Trivandrumഇടിമുറി
ShareTweetSendShare

More News from this section

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

Latest News

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies