പലതരം വിഭവങ്ങളും പലഹാരങ്ങളും വിവാഹങ്ങളിൽ വിളമ്പാറുണ്ട്. ഓരോ വിവാഹങ്ങളിലും ആകർഷകമായ ചില വിഭവങ്ങളും ഉണ്ടാകും . ഇത്തവണ മുളക് ഹൽവയാണ് ട്രെൻഡ്. ഞെട്ടിയോ? എങ്കിൽ ഇത് സത്യമാണ്
വിവാഹ വിരുന്നിൽ മുളക് ഹൽവ വിളമ്പുന്ന വീഡിയോയും പുറത്തുവന്നു. ഈ വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്.കാരറ്റ് ഹൽവ, കേസർ ഹൽവ, ബദാം ഹൽവ എന്നിവയാണ് സാധാരണയായി വിവാഹങ്ങളിൽ വിളമ്പുന്നത് . എന്നാൽ അതിനൊപ്പം വൈറലാകുകയാണ് ഈ പച്ചമുളക് ഹൽവയും.
ഈ ഹൽവ നിങ്ങൾക്ക് പച്ചമുളകിന്റെ എരിവും, പഞ്ചസാരയുടെ മധുരവും ഒക്കെ നൽകുന്നു. വലിയ മുളക് കൊണ്ടുണ്ടാക്കുന്ന ഹൽവയ്‌ക്ക് പച്ച നിറമാണ്. വിചിത്രമായ വിഭവം ആണെങ്കിലും, ഇത് പെട്ടെന്ന് ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റി. ചില കാറ്ററർമാർ ഇത് അവരുടെ മെനുവിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്. 10 ലക്ഷത്തിലധികം ആളുകളാണ് ഈ പുതിയ ഹൽവ വീഡിയോ കണ്ടത്.
https://www.instagram.com/reel/DCs4P1wTtE5/?utm_source=ig_embed&ig_rid=2453acdb-491a-4414-99e1-b3714ff429a4