പാലക്കാട്: ഒറ്റപ്പാലത്ത് മൂന്ന് വിദ്യാർത്ഥികളെ കാണാതായി. അനങ്ങനടി ഹൈസ്കൂളിൽ പഠിക്കുന്ന ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളായ അഭിരാമി, ഋതു ജിത്യ, ശ്രീകല എന്നിവരെയാണ് കാണാതായത്. ഇവർക്കായുള്ള തെരച്ചിൽ പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.
ക്ലാസിൽ ഹാജരാവാത്ത വിദ്യാർത്ഥികളുടെ ലിസ്റ്റ് ക്ലാസ് അദ്ധ്യാപിക രക്ഷിതാക്കളുടെ ഗ്രൂപ്പിൽ ഇട്ടിരുന്നു. വിദ്യാർത്ഥികൾ രാവിലെ സ്കൂളിലേക്ക് പോയതായാണ് രക്ഷിതാക്കൾ പറഞ്ഞത്. എന്നാൽ, കുട്ടികൾ സ്കൂളിൽ എത്തിയിരുന്നില്ല. തുടർന്ന് അദ്ധ്യാപകർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
വിദ്യാർത്ഥിനികൾ എൻസിസി യൂണിഫോമിൽ വീട്ടിൽ നിന്നും ഇറങ്ങിയെന്നും കളർ ഡ്രസ്സുകൾ കയ്യിൽ കരുതിയിരുന്നുവെന്നും പിന്നീട് നടത്തിയ അന്വേഷണത്തിൽ അദ്ധ്യാപകർ കണ്ടെത്തിയിരുന്നു. ഇക്കാര്യം അദ്ധ്യാപകർ പൊലീസിനെ അറിയിച്ചിട്ടുണ്ട്.