ഫസ്റ്റ് പ്രൈസ് അടിച്ചാൽ ലാലേട്ടനെ കാണാം...; ആർട്സ് മത്സരവുമായി ബറോസ് ടീം, വമ്പൻ പ്രഖ്യാപനവുമായി മോഹൻലാൽ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഫസ്റ്റ് പ്രൈസ് അടിച്ചാൽ ലാലേട്ടനെ കാണാം…; ആർട്സ് മത്സരവുമായി ബറോസ് ടീം, വമ്പൻ പ്രഖ്യാപനവുമായി മോഹൻലാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2024, 03:16 pm IST
Facebook
Twitter
WhatsAppTelegram

ആരാധകരുടെ ആകാംക്ഷകൾക്ക് മൂർച്ചകൂട്ടി ബറോസ് ടീം. ബറോസിന് വേണ്ടി കാത്തിരിക്കുന്നവർക്ക് ഒരു ആർട്സ് മത്സരം സംഘടിപ്പിക്കുകയാണ് മോഹൻലാലും സംഘവും. ബറോസ് കലാമത്സരം എന്ന് അടിക്കുറിപ്പോടെ മോഹൻലാലാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. ഫെയ്സ്ബുക്കിന്റെ കവർപേജും മോഹൻലാൽ മാറ്റിയിരിക്കുകയാണ്.

മത്സരത്തിൽ വിജയിക്കുന്നവർക്ക് വലിയ സമ്മാനങ്ങളും ബറോസ് ടീം പ്രഖ്യാപിച്ചിട്ടുണ്ട്. ‘ബറോസിന്റെ ലോകത്തേക്ക് നിങ്ങൾക്ക് സ്വാ​ഗതം. നിങ്ങളുടെ കഴിവുകൾ പ്രകടപ്പിച്ച് സമ്മാനങ്ങൾ നേടാം’ എന്നാണ് മോഹൻലാൽ കുറിച്ചിരിക്കുന്നത്. ഒന്നാം സമ്മാനം ലഭിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപയും മോഹൻലാലിനെ നേരിട്ട് കാണാനുള്ള സുവർണാവസരവും ലഭിക്കും. രണ്ടാം സമ്മാനം നേടുന്നയാൾക്ക് 50,000 രൂപയും മോഹൻലാലിന്റെ ഓട്ടോഗ്രാഫുമാണ് ലഭിക്കുന്നത്. മൂന്നാം സമ്മാനം 25,000 രൂപയാണ്.

#BarrozArtContest എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ച് നിങ്ങളുടെ എൻട്രികൾ അപ്‌ലോഡ് ചെയ്യുക. ബറോസ് ആർട്സ് മത്സരത്തിന്റെ വിശദവിവരങ്ങൾ https://bit.ly/4g35p4o എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഇന്ന് മുതലാണ് എൻട്രികൾ ക്ഷണിക്കുന്നത്. ഡിസംബർ 31-നാണ് അവസാന തീയതി. ജനുവരി പത്തിനായിരിക്കും വിജയികളെ തെരഞ്ഞെടുക്കുന്നത്. നിങ്ങളുടെ ഭാവനകളും സർ​ഗാത്മകതയും ഉയരട്ടെയെന്നും നിങ്ങളുടെ കലാസൃഷ്ടിയിലൂടെ ബറോസിന് ജീവൻ നൽകൂവെന്നും മോഹൻലാലിന്റെ പോസ്റ്റിൽ പറയുന്നു.

പോസ്റ്റിന് പിന്നാലെ ആശംസകളുമായി ആരാധകരും എത്തി. ലാലേട്ടന്റെ സ്വപ്നമായ ബറോസ് വൻ വിജയമായിരിക്കുമെന്നും അതിരില്ലാത്ത പ്രതീക്ഷകളോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നതെന്നും ആരാധകർ കമന്റ് ബോക്സിൽ കുറിച്ചു.

Tags: mohanlalbarozArtsfacebook
Share
Tweet
SendShare

More News from this section

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ജയസൂര്യയും വിനായകനും ഒന്നിക്കുന്നു; ഫാന്റസി ഹ്യൂമർ ത്രില്ലർ ‘ടൈറ്റാൻസ്’ ഒക്ടോബർ 22ന്

ദിലീഷ് പോത്തൻ ടോർച്ചുമായി മലനിരകളിൽ; മിസ്റ്ററി ത്രില്ലർ ‘ഭൗമ’ ഭാവനാ റിലീസ് തിയേറ്ററുകളിലെത്തിക്കും

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

Latest News

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies