കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസിയുടെ 'ബൃഹത്രയീരത്ന അവാർഡ്-2024' വൈദ്യൻ എം.ആർ വാസുദേവൻ നമ്പൂതിരിക്ക്
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസിയുടെ ‘ബൃഹത്രയീരത്ന അവാർഡ്-2024’ വൈദ്യൻ എം.ആർ വാസുദേവൻ നമ്പൂതിരിക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2024, 05:32 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസിയുടെ ബൃഹത്രയീരത്ന അവാർഡ്-2024 വൈദ്യൻ എം.ആർ വാസുദേവൻ നമ്പൂതിരിക്ക്. ആര്യവൈദ്യ ഫാർമസിയുടെ സ്ഥാപകനായ ആര്യവൈദ്യൻ പി.വി. രാമ വാര്യരുടെ സ്മരണയ്‌ക്കായി ഏർപ്പെടുത്തിയ പുരസ്‌കാരമാണിത്. ആയുർവേദ രംഗത്തെ മഹത്തായ സംഭാവനകൾ നൽകിയ വ്യക്തികൾക്കാണ് ഈ പുരസ്‌കാരം നൽകി വരുന്നത്.

2024 ഡിസംബർ 12 മുതൽ ഡിസംബർ 15 വരെ ഡെറാഡൂണിൽ നടക്കുന്ന പത്താമത് ലോക ആയുർവേദ കോൺഗ്രസിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിദ്ധ്യത്തിൽ പുരസ്‌കാരം നൽകുമെന്നും ആര്യവൈദ്യ ഫാർമസിയുടെ എക്സിക്യുട്ടീവ് ഡയറക്ടർ കൃഷ്ണദാസ് വാര്യർ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

1994-ൽ ഏർപ്പെടുത്തിയ ബൃഹത്രയീരത്ന അവാർഡ് ആയുർവേദ രംഗത്തെ അഭിമാനകരമായ അംഗീകാരങ്ങളിലൊന്നാണ്. വൈദ്യരാജ് ആത്മാറാം വാമൻ ധാതർ ശാസ്ത്രി, വൈദ്യ വിജെ തക്കർ, വൈദ്യ പന്നിയംപിള്ളി കൃഷ്ണ വാരിയർ തുടങ്ങിയ പ്രമുഖരാണ് മുൻകാലങ്ങളിലെ പുരസ്‌കാര ജേതാക്കൾ.

പരമ്പരാഗത ആയുർവേദ അറിവുകളെ ആധുനിക ചികീത്സാരീതികളുമായി ബന്ധപ്പെടുത്തി വൈദ്യൻമാർക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ പ്രചോദനമേകുന്ന വ്യക്തിയാണ് എം ആർ വാസുദേവൻ നമ്പൂതിരിയെന്ന് ആര്യ വൈദ്യ ഫാർമസി എക്‌സികുട്ടീവ് ഡയറക്ടർ കൃഷ്ണദാസവാര്യർ പറഞ്ഞു. ദശാബ്ദങ്ങളായി തുടരുന്ന പ്രവർത്തനങ്ങളിലുടെ ആയുർവേദമുല്യങ്ങളെ സംരക്ഷിക്കാനും ആയുർവേദ പഠനത്തെ പ്രോത്സാഹിപ്പിക്കാനും അനുകമ്പയാർന്ന ചികിത്സരീതി പിന്തുടരാനും പ്രത്യേകശ്രദ്ധ പതിപ്പിക്കുന്ന വ്യക്തിത്വമാണ് അദ്ദേഹമെന്നും കൃഷ്ണദാസവാര്യർ ചൂണ്ടിക്കാട്ടി.

ആധുനിക ചികിത്സാ രീതികൾ സംയോജിപ്പിച്ച് പുരാതന വൈദ്യശാസ്ത്രമായ ആയുർവേദത്തെ ലോകം മുഴുവൻ വ്യാപിപ്പിക്കാനും സംരക്ഷിക്കാനുമാണ് ആര്യവൈദ്യൻ പി വി രാമവാര്യർ സ്ഥാപിച്ച ആര്യവൈദ്യ ഫാർമസി ലക്ഷ്യം വയ്‌ക്കുന്നത്.

Tags: SUBതിരുവനന്തപുരംആര്യവൈദ്യൻ പി വി രാമവാര്യർവൈദ്യൻ എം.ആർ വാസുദേവൻ നമ്പൂതിരിബൃഹത്രയീരത്ന അവാർഡ്-2024കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി
ShareTweetSendShare

More News from this section

മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

ലൈഫ് മിഷന്‍ കോഴക്കേസ് വീണ്ടും സജീവം; സ്വപ്‌ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രം ഗ്യാസ് പൈപ്പില്‍ തട്ടി; കുമാരപുരത്ത് വാതക ചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഗതാഗത നിയന്ത്രണം

‘ശബരിയുടെ കൊക്ക് ജീവനോടെ കാണുമായിരിക്കുമല്ലോ? കൊക്കിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു’; സത്യപ്രതിജ്ഞയ്‌ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയായി കോൺഗ്രസ് നേതാവിന്റെ വെല്ലുവിളി

‘അള്ളാഹുവിന് മാത്രമേ രക്ഷിക്കാൻ കഴിയൂ’; വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് മതപരിവർത്തന ശ്രമം; സൗജന്യ പുസ്തക വിതരണവുമായി മുസ്ലീം സംഘടന; ദുരൂഹമായി സാമ്പത്തിക സ്രോതസ്

Latest News

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

പിഒകെയില്‍ മനുഷ്യാവകാശ ലംഘനം; പാകിസ്ഥാനെതിരെ അന്താരാഷ്‌ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യ

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies