മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)
ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. വളരെ നാളായി കാണാതിരുന്ന കുടുംബ ബന്ധു ജനങ്ങളെയോ സുഹൃത്തുക്കളെയോ കണ്ടുമുട്ടാനും അവരോടൊപ്പം ചെലവഴിക്കാനും അവസരം ലഭിക്കും. സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്നവർക്ക് ആനുകൂല്യം ലഭിക്കും വാര മധ്യത്തോടു കൂടി കുടുംബ ബന്ധു അയൽക്കാർ ഒക്കെ ആയി അഭിപ്രായ വ്യത്യാസം, ഉറക്കക്കുറവ്, രോഗാദി ദുരിതം എന്നിവ ഫലത്തിൽ വരാം. വാരം അവസാനം മനഃസന്തോഷം, ദാമ്പത്യഐക്യം, ആരോഗ്യവർദ്ധനവ്, സാമ്പത്തിക ഉന്നതി എന്നിവ ലഭിക്കും. കുടുംബത്തിൽ മംഗള കർമ്മങ്ങൾക്ക് മുഖ്യ പങ്ക് വഹിക്കുവാൻ സാധിക്കുന്നതിനാൽ ആത്മാഭിമാനം തോന്നും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)
വളരെക്കാലമായി ജോലി അന്വേഷിക്കുന്നവർക്കു തങ്ങളുടെ വിദ്യാഭ്യാസത്തിന് അനുസൃതമായ തൊഴിലുകൾ ലഭിക്കുവാൻ ഇടയുണ്ട്. വളരെ നാളുകളായി മുടങ്ങി കിടന്നിരുന്ന കർമ്മ പദ്ധതികൾ പുനരാംഭിക്കുവാൻ സാധിയ്‌ക്കും. അവതരണ ശൈലിയിൽ പുതിയ ആശയങ്ങൾ കൊണ്ട് വരുന്നത് മറ്റുള്ളവരുടെ ഇടയിൽ പ്രചോദനം നൽകുവാൻ ഇടനൽകും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ദമ്പതികൾ തമ്മിൽ പരസ്പര വിശ്വാസവും സ്നേഹവും വർദ്ധിക്കും. വളരെ നാളത്തെ ആഗ്രഹമായിരുന്ന വിദേശ യാത്ര പോകുവാൻ അനുമതി ലഭിക്കും. സർക്കാർ ജോലിയിൽ ഇരിക്കുന്നവർക്ക് പ്രമോഷൻ ലഭിക്കും.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)
വാരത്തിന്റെ തുടക്കത്തിൽ സാങ്കേതിക തടസ്സങ്ങളാൽ വിദേശയാത്ര മാറ്റി വെയ്‌ക്കും. ജാമ്യം നിൽക്കരുത് ചതി വരുവാൻ സാധ്യത ഉണ്ട്. അയല്പക്കവുമായി അതിർത്തി തർക്കം ഉണ്ടാകുവാൻ സാധ്യത ഉണ്ട്. വാരം മധ്യത്തോടു കൂടി പ്രവർത്തന മേഖലയിൽ ക്രമാനുഗതമായ വളർച്ച അനുഭവപ്പെടും. വിദേശത്തു ഉള്ളവർക്ക് അവധി എടുത്ത് നാട്ടിൽ വരുവാൻ സാധിക്കും. ഉത്തരവാദിത്തങ്ങൾ വർദ്ധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. സാമ്പത്തികമായി ഉണ്ടായിരുന്ന വിഷമതകൾ മാറുകയും പുതിയ വരുമാന സ്രോതസ്സുകൾ ഉണ്ടാവുകയും ചെയ്യും. ബന്ധുജനസമാഗമം, പുതിയ ആഭരണങ്ങളുടെ വർദ്ധനവ്, സമ്മാനങ്ങൾ എന്നിവ ലഭിക്കും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
വാരത്തിന്റെ തുടക്കത്തിൽ വരവുംചെലവും തുല്യമായിരിക്കും. നിർണായകമായ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ് വളരെ അധികം ആലോചിക്കേണ്ട സമയമാണ്. ഏതെങ്കിലും തീരുമാനം എടുക്കുന്നതിന് മുൻപ് വിദഗ്‌ധ അഭിപ്രായം തേടുന്നത് നല്ലതായിരിക്കും. സാമ്പത്തികമായി വഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം. ഏതെങ്കിലും രോഗാദിദുരിതങ്ങൾ അനുഭവപ്പെടുകയും അനാവശ്യവുമായി പണ ചെലവ് അനുഭവപ്പെടുകയും ചെയ്യും. മാനസികമയി പിരിമുറുക്കം ഉണ്ടാവാൻ ഇടയുണ്ട്. ഗതാഗത നിയമം പാലിച്ചില്ലെങ്കിൽ പിഴ അടക്കേണ്ടി വരും. ജല മാർഗം ജോലി ചെയ്യുന്നവർ ജാഗ്രത പാലിക്കുക. വാരം അവസാനം പുതിയ പ്രൊജെക്ടുകൾ ലഭിക്കും.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)