ഇന്ത്യ പഴയ ഇന്ത്യയല്ല;അടിക്ക് തിരിച്ചടി നൽകും; മുംബൈ ഭീകരാക്രമണത്തിൽ അന്നത്തെ സർക്കാർ പകച്ചു; വർഷങ്ങൾക്കിപ്പുറം മോദി സർക്കാർ മറുപടി നൽകി: എസ് ജയശങ്കർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യ പഴയ ഇന്ത്യയല്ല;അടിക്ക് തിരിച്ചടി നൽകും; മുംബൈ ഭീകരാക്രമണത്തിൽ അന്നത്തെ സർക്കാർ പകച്ചു; വർഷങ്ങൾക്കിപ്പുറം മോദി സർക്കാർ മറുപടി നൽകി: എസ് ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2024, 10:05 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സ്വയം പ്രതിരോധിക്കുന്ന വിഷയത്തിൽ ഇന്ത്യ പണ്ടത്തെ സർക്കാരിനെ പോലെയല്ലെന്ന മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. 2008ൽ നടന്ന മുംബൈ ഭീകരാക്രമണത്തിന് അന്നത്തെ കോൺഗ്രസ് സർക്കാർ മറുപടി നൽകിയില്ല. ഭീകരാക്രമണത്തിൽ പകച്ചു നിന്നു. എന്നാൽ ഇന്ന് അടിക്ക് തിരിച്ചടി നൽകുമെന്നും എസ് ജയശങ്കർ പറഞ്ഞു. എൻഡി ടിവിയിൽ ഇന്ത്യൻ ഓഫ് ദി ഇയർ അവാർഡ് 2024 നെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

” 2008 ലെ മുംബൈ ഭീകരാക്രമണത്തിന് മറുപടി നൽകാതെ അന്നത്തെ സർക്കാർ ആക്രമണം വിട്ടുകളഞ്ഞു. എന്നാൽ വർഷങ്ങൾക്കിപ്പുറം ഉറി, ബാലാകോട്ട് ആക്രമണങ്ങളിലൂടെ മോദി സർക്കാർ പാകിസ്താന് മറുപടി നൽകി.”- എസ് ജയശങ്കർ പറഞ്ഞു.

ജമ്മു കശ്മീരിലെ ഉറിയിൽ സൈനിക താവളത്തിൽ പാകിസ്താൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് (ജെഎം) ആക്രമണം നടത്തി. ഇതേത്തുടർന്ന് പാക് അധീന കശ്മീരിലെ (പിഒകെ) ഭീകര ക്യാമ്പുകളിൽ ഇന്ത്യ പ്രത്യേക സേനയെ വിന്യസിച്ച് സർജിക്കൽ സ്ട്രൈക്ക് നടത്തി മറുപടി നൽകി.

2016 സെപ്റ്റംബറിൽ നടന്ന സർജിക്കൽ സ്ട്രൈക്കിൽ ഇന്ത്യൻ സ്പെഷ്യൽ ഫോഴ്സ് നിരവധി ഭീകരവാദ ലോഞ്ച് പാഡുകൾ തകർത്തു. 2019 ഫെബ്രുവരിയിൽ ജമ്മു കശ്മീരിലെ പുൽവാമയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരെ ജെയ്ഷെ  ഭീകരർ നടത്തിയ ചാവേർ ബോംബ് ആക്രമണത്തിൽ 40 സൈനികർ കൊല്ലപ്പെട്ടു. ഇതിന് മറുപടിയായാണ് പാകിസ്താനിലെ ബാലാകോട്ടിൽ വ്യോമാക്രമണം നടന്നതെന്നും എസ് ജയശങ്കർ വ്യക്തമാക്കി.

Tags: Terror AttackPakisthanSlams CongressEAM S Jaishankar
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies