ചെന്നൈ: സംസ്ഥാനത്തുള്ള ജനങ്ങൾക്ക് അടിസ്ഥാന സൗകര്യമോ സംരക്ഷണമോ നൽകാത്ത സർക്കാരിന് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ ജനങ്ങൾ ശക്തമായ തിരിച്ചടി നൽകുമെന്ന് തമിഴക വെട്രികഴകം പ്രസിഡന്റും നടനുമായ വിജയ്. 2026ൽ അധികാരത്തിലെത്താൻ പോകുന്നത് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സർക്കാർ ആയിരിക്കുമെന്നും വിജയ് പറയുന്നു. പാർട്ടി ജനറൽ സെക്രട്ടറി ആദവ് അർജുന ഡോ.ബി.ആർ അംബേദ്കറെ കുറിച്ച് എഴുതിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു വിജയ്.
സഖ്യത്തിന്റെ വീണ്ടും വീണ്ടും തമിഴ്‌നാട്ടിൽ അധികാരത്തിലെത്താൻ ഡിഎംകെയ്‌ക്ക് ഇനി സാധിക്കില്ലെന്നും വിജയ് വെല്ലുവിളിച്ചു. ” 2026ഓടെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ ഇപ്പോൾ അധികാരത്തിൽ ഇരിക്കുന്നവർക്ക് തിരിച്ചടി നൽകും. അന്നത്തോടെ അവരുടെ സഖ്യത്തിന്റെ കണക്ക് പൂജ്യമായി മാറും. തമിഴ്‌നാടിന്റെ നന്മയ്‌ക്ക് ജനങ്ങളെ സ്‌നേഹിക്കുന്ന സർക്കാരാണ് അധികാരത്തിൽ വരേണ്ടത്.
ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾക്ക് മുൻഗണന നൽകുന്ന സർക്കാരാണ് അധികാരത്തിൽ വരേണ്ടത്. തമിഴ്‌നാട്ടിൽ പലയിടങ്ങളിലും നടക്കുന്ന സംഭവവികാസങ്ങൾ സാമൂഹികനീതിക്കും സമത്വത്തിനും എതിരാണ്. ഇതിന് മാറ്റം വരണം. അംബേദ്കറിന്റെ ജന്മദിനം രാജ്യം ജനാധിപത്യ അവകാശദിനമായി ആചരിക്കണമെന്നും” വിജയ് ആവശ്യപ്പെട്ടു