മലേഷ്യന്‍ ശതകോടീശ്വരനായ ആനന്ദ കൃഷ്ണന്റെ അന്ത്യകർമ്മങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ സന്യാസിയായ ഏകമകൻ എത്തി. ശ്വാസകോശ രോഗത്തെത്തുടർന്ന് 86ാം വയസ്സിലാണ് ആനന്ദ കൃഷ്ണൻ അന്തരിച്ചത്. അഞ്ച് ബില്ല്യണ്‍ ഡോളര്‍ (4223 കോടി രൂപ) ആസ്തിയുള്ള അദ്ദേഹത്തിന്റെ മകൻ വെന്‍ അജാന്‍ സിരിപ്യാനോ തായ്ലാന്ഡ്-മ്യാന്മര് അതിര്‍ത്തിക്ക് സമീപമുള്ള ആശ്രമത്തിലാണ് താമസിക്കുന്നത്.
പിതാവിന്റെ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കുന്ന അജാന്റെ ചിത്രങ്ങൾ വൻ ശ്രദ്ധയാണ് നേടുന്നത്. ക്വാലാലംപൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കാഷായ വസ്ത്രത്തിൽ കയ്യിൽ ബാഗുമായി നടന്നു പോകുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രാദേശിക മാദ്ധ്യമങ്ങൾ പുറത്തുവിട്ടു.
ടെലി കമ്യൂണിക്കേഷന്‍, സാറ്റലൈറ്റ്സ് മുതൽ റിയല്‍ എസ്റ്റേറ്റ് മേഖലയിൽ വരെ
ആനന്ദ കൃഷ്ണയുടെ ബിസിനസ് സാമ്രാജ്യം വ്യാപിച്ച് കിടക്കുന്നു. കായികരംഗത്തും അദ്ദേഹത്തിന് സംരംഭമുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ സ്പോൺസറായ എയർസെല്ലിന്റെ ഉമയായിരുന്നു അദ്ദേഹം.
18ാം വയസ്സിലാണ് അജാൻ സർവ്വ സമ്പത്തും ഉപേക്ഷിച്ച് സന്യാസ ജീവിതം തെരഞ്ഞെടുത്തത്. അജാന്റെ അമ്മ മോംവദാരോങ്സെ സുപൃന്ദ ചക്രബാന് തായ് രാജകുടുംബത്തിലെ അംഗമാണ്. അമ്മ വഴിയും വൻ സമ്പത്തിന് ഉടമയാണ് അജാൻ. തായ്ലാന്ഡ്-മ്യാന്മര് അതിര്‍ത്തിക്ക് സമീപമുള്ള ഡിറ്റാവോ ഡം ആശ്രമത്തിലെ മഠാധിപതിയാണ് അദ്ദേഹം.