തെലങ്കാനയിൽ വീണ്ടും ഭൂചലനം . തെലങ്കാനയിലെ മഹ്ബൂബ് നഗറിൽ ഇന്ന് വീണ്ടും ഭൂചലനം ഉണ്ടായി. റിക്ടർ സ്കെയിലിൽ 3.0 തീവ്രത രേഖപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ഭൂചലനത്തെ തുടർന്ന് അവർ വീടുകളിൽ നിന്ന് ഇറങ്ങിയോടി.
20 വർഷത്തിനിടെ ആദ്യമായാണ് തെലങ്കാനയിൽ അടുപ്പിച്ച് ഭൂചലനം ഉണ്ടാകുന്നതെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. ഗോദാവരി തടത്തിൽ ഭൂമിയുടെ പാളികളിൽ നിരവധി വ്യത്യാസങ്ങളുണ്ടെന്നും അതുകൊണ്ടാണ് ഗോദാവരി തടത്തിൽ പലതവണ ഭൂചലനം ഉണ്ടാകുന്നതെന്നും ശാസ്ത്രജ്ഞൻ ശ്രീനാഗേഷ് പറഞ്ഞു.
ഈ മാസം നാലിന് മുലുഗു, ഹൈദരാബാദ് തുടങ്ങി തെലങ്കാനയിലെ മറ്റിടങ്ങളിലും ഭൂചലനം ഉണ്ടായി. റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു അത് . മുലുഗു ജില്ലയിലെ മേദരയുടെ വടക്കൻ പ്രദേശമായിരുന്നു പ്രഭവകേന്ദ്രം.