കൊല്ലം: മൂന്ന് വയസുകാരിയെ തെരുവുനായ ആക്രമിച്ചു. മുത്തശ്ശനൊപ്പം നടന്നുപോയ കുഞ്ഞിനെയാണ് നായ ആക്രമിച്ചത്. കൊല്ലം നെടുമ്പനയിലെ വായനശാലയ്‌ക്ക് സമീപം രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. കുട്ടിയുടെ കാലിലും, നെഞ്ചിലും കടിയേറ്റിട്ടുണ്ട്. തലയിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ടെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിന് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി.















